---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി"
english_title: "The entrance ceremony at Valyakode AUP School became a festival of the country perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46552/the-entrance-ceremony-at-valyakode-aup-school-became-a-festival-of-the-country-perambra"
published_at: "2022-06-01T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62977d49752c6_prevesanam 2.JPG"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് എ.യു.പി സ്‌കൂളില്‍ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് എ.യു.പി സ്‌കൂളില്‍ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.

നവാഗതരെ സ്‌കൂള്‍ ബാന്റ് മേളത്തോടെയും മധുരം നല്‍കിയുമാണ് സ്‌കൂളിലേക്ക് സ്വീകരിച്ചത്. പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു.

ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐ നല്‍കിയ പഠന കിറ്റിന്റെ വിതരണ ഉദ്ഘാടനം കെ.സി. ബാബുരാജ് നിര്‍വ്വഹിച്ചു. ലിസ്‌ന മണിയൂരിന്റ നാടന്‍പാട്ടും ചടങ്ങിന് ആകര്‍ഷകമേകി.

പിടിഎ പ്രസിഡന്റ് കെ.എം. കൃഷ്ണദാസ്, എംപിടിഎ ചെയര്‍പെഴ്‌സണ്‍ ടി.വി. ദിവ്യ,സി. ബാബുരാജ്, രാമചന്ദ്രന്‍ പന്തീരടി, സ്‌കൂള്‍ മാനേജര്‍ കെ.സി. ബാലകൃഷ്ണന്‍, സുഹറ കോമത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രധാനധ്യാപിക എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46552/the-entrance-ceremony-at-valyakode-aup-school-became-a-festival-of-the-country-perambra)