---
title: "നൊച്ചാട് ഗ്രാമ പഞ്ചായത്ത് സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചേനോളി എഎല്‍പി സ്‌കൂളില്‍ നടന്നു"
english_title: "Panchayat Head Inauguration Ceremony of Nochchad Grama Panchayat School Entrance Ceremony was held at Chenoli ALP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46780/panchayat-head-inauguration-ceremony-of-nochchad-grama-panchayat-school-entrance-ceremony-was-held-at-chenoli-alp-school"
published_at: "2022-06-02T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298c569f106b_prenesanamnochad.JPG"
keywords: []
---

# നൊച്ചാട് ഗ്രാമ പഞ്ചായത്ത് സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചേനോളി എഎല്‍പി സ്‌കൂളില്‍ നടന്നു

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചേനോളി എഎല്‍പി സ്‌കൂളില്‍ നടന്നു.

## Article Content

** പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചേനോളി എഎല്‍പി സ്‌കൂളില്‍ നടന്നു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, ഗ്രാമ പഞ്ചായത്ത് അംഗം സുമേഷ് തിരുവോത്ത്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി. സന്തോഷ്, പി.എം. പ്രകാശന്‍, മനാഫ് കീഴല്‍, റഫീക്ക് കല്ലോത്ത്, മുന്‍ പ്രധാന അദ്ധ്യാപകരായ ഇ. ഗോപാലന്‍, സി.കെ. കുഞ്ഞിക്കണ്ണന്‍, പിടിഎ പ്രസിഡന്റ് ഷൈജു കാട്ടുകണ്ടി, പ്രധാനധ്യാപകന്‍ കെ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം എം. സിന്ധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ശോഭന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46780/panchayat-head-inauguration-ceremony-of-nochchad-grama-panchayat-school-entrance-ceremony-was-held-at-chenoli-alp-school)