---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം "
english_title: "Traders and Industrialists Coordinating Committee Naduvannur Unit General Body Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46789/traders-and-industrialists-coordinating-committee-naduvannur-unit-general-body-meeting"
published_at: "2022-06-02T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298d13355d61_janaral body 1.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം 

> **Lead Summary:** **നടുവണ്ണൂര്‍:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ജില്ലാ സെക്രട്ടറി അഷ്‌റഫ് മൂത്തേടം ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ജില്ലാ സെക്രട്ടറി അഷ്‌റഫ് മൂത്തേടം ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് എ.വി. ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സലാം വടകര മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എം.കെ. ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഉമ്മര്‍ തമണ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് ടി. നസീറുദ്ധീന്റെ ഫോട്ടോ അനാഛാദനം നിര്‍വ്വഹിച്ചു. നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും രാജന്‍ കാന്തപുരം പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ പ്രഖ്യാപിച്ചു.

ഭാരവാഹികളായി ചന്ദ്രന്‍ വിക്ടറി പ്രസിഡന്റും എന്‍.കെ.ഷബീര്‍ ജനറല്‍ സെക്രട്ടറിയും ബൈജു ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി വാഴയില്‍ ഇബ്രാഹിം ഹാജി, മനാഫ് കാപ്പാട്, അബ്ദുള്‍ ഷുക്കൂര്‍, എം.കെ. ജലീല്‍, സി. സത്യപാലന്‍, വി.പി. ഇമ്പിച്ചി മൊയ്തി, സന ഹസ്സന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46789/traders-and-industrialists-coordinating-committee-naduvannur-unit-general-body-meeting)