---
title: "ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മേപ്പയ്യൂര്‍ സലഫിയില്‍ തുടക്കമായി"
english_title: "We also started a project to cultivate in Maypayur Salafi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46973/we-also-started-a-project-to-cultivate-in-maypayur-salafi"
published_at: "2022-06-03T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a0b07df08a_m saiafi.JPG"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മേപ്പയ്യൂര്‍ സലഫിയില്‍ തുടക്കമായി

> **Lead Summary:** ** മേപ്പയ്യൂര്‍**: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മേപ്പയ്യൂര്‍ സലഫി ടി.ടി.ഐയില്‍ തുടക്കമായി.

## Article Content

** മേപ്പയ്യൂര്‍**: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മേപ്പയ്യൂര്‍ സലഫി ടി.ടി.ഐയില്‍ തുടക്കമായി.

കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മേപ്പയ്യൂര്‍ കൃഷി ഓഫീസര്‍ ടി.എന്‍. അശ്വനി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പാള്‍ അജയ് ആവള അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കോളജ് അംഗണത്തില്‍ പച്ചക്കറി തൈകള്‍ നട്ടുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

സുഷേണന്‍, പവിത്ര സാഗര്‍, കെ. സീമ, എം. കൃഷ്ണന്‍, പി.എം. സനിഷ, വി.കെ. സുരേഷ് കുമാര്‍, ആതിര, അദല്‍ അന്‍വാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46973/we-also-started-a-project-to-cultivate-in-maypayur-salafi)