---
title: "തൃക്കാക്കര വിജയം പേരാമ്പ്രയില്‍ വന്‍ ആഹ്ളാദ പ്രകടനം "
english_title: "Great joyous performance at Thrikkakara Vijayam Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46987/great-joyous-performance-at-thrikkakara-vijayam-perambra"
published_at: "2022-06-03T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a1871a2343_vvvv - Copy (3) - Copy.JPG"
keywords: []
---

# തൃക്കാക്കര വിജയം പേരാമ്പ്രയില്‍ വന്‍ ആഹ്ളാദ പ്രകടനം 

> **Lead Summary:** **പേരാമ്പ്ര :** തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഉമ തോമസിന് അഭിവാദ്യമര്‍പ്പിച്ച് പേരാമ്പ്രയില്‍ യുഡിഎഫ് വന്‍ ആഹ്ളാദ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര :** തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഉമ തോമസിന് അഭിവാദ്യമര്‍പ്പിച്ച് പേരാമ്പ്രയില്‍ യുഡിഎഫ് വന്‍ ആഹ്ളാദ പ്രകടനം നടത്തി.

ഏറെ കാലത്തിന് ശേഷം വിജയം യുഡിഎഫ് പ്രവര്‍ത്തകരില്‍ ആവേശം വാനോളമുയര്‍ത്തി. മാര്‍ക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച ആഹ്ളാദ പ്രകടനം യത്തീംഖാന പരിസരത്ത് സമാപിച്ചു.

ഡിജെയുടെ അകമ്പടിയോടെ നൃത്തം ചവിട്ടിയും മത്താപ്പൂ കത്തിച്ചും പട്ടണത്തില്‍ ഉത്സവാന്തരീക്ഷത്തിലാണ് വിജയാഹ്ളാദം നടത്തിയത്. യുഡിഎഫിലെ ഘടക കക്ഷികളുടെയെല്ലാം പ്രവര്‍ത്തകരും പോഷക സംഘാനകളിലെ പ്രവര്‍ത്തകരും ആഹ്ളാദ പ്രകടനത്തില്‍ അണിനിരന്നു.

പ്രകടനത്തിന് യുഡിഎഫ് നേതാക്കളായ മുനീര്‍ എരവത്ത്, സിപിഎ അസീസ്, രാജീവ് തോമസ്, ടി.കെ. ഇബ്രായി, രാജന്‍ മരുതേരി, എസ്.കെ. അസ്സയിനാര്‍, കെ.കെ. വിനോദന്‍, ആര്‍.കെ. മുനീര്‍, പി.കെ. രാഗേഷ്, കെ.എ. ജോസ്‌കുട്ടി, ടി.പി. ചന്ദ്രന്‍, ടി.കെ. ലത്തീഫ്, പി.എം. പ്രകാശന്‍, പി.എസ്. സുനില്‍ കുമാര്‍, വി.ടി. സൂരജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46987/great-joyous-performance-at-thrikkakara-vijayam-perambra)