---
title: "ത്യക്കാക്കര തിരഞ്ഞെടുപ്പ് ഫലം, പിണറായി സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കം: വി.വി.രാജന്‍"
english_title: "Thekkakkara election result, the beginning of the fall of the Pinarayi government: VV Rajan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46995/thekkakkara-election-result-the-beginning-of-the-fall-of-the-pinarayi-government-vv-rajan"
published_at: "2022-06-03T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a1e42cf131_vvvv - Copy (3) - Copy.JPG"
keywords: []
---

# ത്യക്കാക്കര തിരഞ്ഞെടുപ്പ് ഫലം, പിണറായി സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കം: വി.വി.രാജന്‍

> **Lead Summary:** ** പേരാമ്പ്ര:** തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വി പിണറായി സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമാണെന്ന് ബിജെപി സംസ്ഥാന വൈസ്സ് പ്രസിഡണ്ട് വി.വി രാജന്‍ ചൂണ്ടിക്കാട്ടി.

## Article Content

** പേരാമ്പ്ര:** തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വി പിണറായി സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമാണെന്ന് ബിജെപി സംസ്ഥാന വൈസ്സ് പ്രസിഡണ്ട് വി.വി രാജന്‍ ചൂണ്ടിക്കാട്ടി.

ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ സ്ഥിരതാമസമാക്കിയിട്ടും ഇടതുപക്ഷത്തിന്റെ ദയനീയ തോല്‍വി മുഖ്യമത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്.

വര്‍ഗ്ഗിയ ശക്തികളെ പ്രീണിപ്പിച്ചും, തലോടിയും തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്നത് വ്യാമോഹമാണ്. സംസ്ഥാനത്ത് വിലക്കയറ്റം രുക്ഷമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും നഷ്ടത്തിലാണ്.

നാളികേരകര്‍ഷകര്‍ ദുരിതത്തിലാണ്. ക്രമസമാധാനം പാടേ തകര്‍ന്നു, ജീവനക്കാര്‍ക്ക് ശമ്പളത്തിന് പോലും കടം കിട്ടണം, പിണറായി സര്‍ക്കാറിന്റെ ബാക്കിപത്രമാണിത് എന്നും വി.വി രാജന്‍ ചുണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാറിന്റെ ജനകിയ പദ്ധതികള്‍ തന്റേതാക്കി മാറ്റി പിണറായിക്ക് അധികകാലം മുന്നോട്ട് പോവാന്‍ സാധ്യമല്ലെന്നും വി.വി രാജന്‍ അഭിപ്രായപ്പെടു.

ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ചെറുവണ്ണൂരില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ടി. വിനോദന്‍ അദ്ധ്യക്ഷനായി. എം.മോഹനന്‍, കെ.കെ രജീഷ്, എം പ്രകാശന്‍, ടി.എം ഹരിദാസ്, ഇ.സി അഭിലാഷ്, ബാബു പിലാറത്ത്, ഡി.കെ മനു, കെ.പി.ടി വല്‍സലന്‍, സി.ആര്‍ ജയകൃഷ്ണന്‍, കെ.പി.ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46995/thekkakkara-election-result-the-beginning-of-the-fall-of-the-pinarayi-government-vv-rajan)