---
title: "പേരാമ്പ്ര കക്കാട് ഉണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു "
english_title: "Student dies in bike accident in Perambra Kakkad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47021/student-dies-in-bike-accident-in-perambra-kakkad"
published_at: "2022-06-03T23:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a4d7634341_abhin.JPG"
keywords: []
---

# പേരാമ്പ്ര കക്കാട് ഉണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര കക്കാട് ഉണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര കക്കാട് ഉണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.

അത്തോളി കോതങ്കല്‍ കുയ്യാലില്‍ മീത്തല്‍ രാജന്റെ മകന്‍ അഭിന്‍ രാജ് (17) ആണ് മരിച്ചത്. അഭിന്‍ വണ്ടിയുടെ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. വണ്ടി ഓടിച്ച ജിഷ്ണു (18) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തില്‍ ആ ബൈക്കിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിരെ വന്ന കാറിനും ഇടിക്കുകയായിരുന്നു. അനിതയാണ് മരിച്ച അഭിന്‍ രാജിന്റെ അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47021/student-dies-in-bike-accident-in-perambra-kakkad)