---
title: "നൊച്ചാട് ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണം വികസന സെമിനാര്‍"
english_title: "Nochchad Grama Panchayat 2022-23 Annual Plan Formation Development Seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47111/nochchad-grama-panchayat-2022-23-annual-plan-formation-development-seminar"
published_at: "2022-06-04T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b2290bf42a_1 seminar.JPG"
keywords: []
---

# നൊച്ചാട് ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണം വികസന സെമിനാര്‍

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 'നവകേരളത്തിന് ജനകീയാസൂത്രണം' വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 'നവകേരളത്തിന് ജനകീയാസൂത്രണം' വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശോഭന വൈശാഖ് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാശങ്കര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മ്മാരായ ബിന്ദു അമ്പാളി, ഷിജി കൊട്ടാരക്കല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി. നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സനില ചെറുവറ്റ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47111/nochchad-grama-panchayat-2022-23-annual-plan-formation-development-seminar)