---
title: "ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡില്‍ കുട്ടിലോണ്‍ ആരംഭിച്ചു "
english_title: "Kuttilon was started by Dhanratna India Nidhi Limited perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47171/kuttilon-was-started-by-dhanratna-india-nidhi-limited-perambra"
published_at: "2022-06-04T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b5699dc8ba_kutti lone.jpg"
keywords: []
---

# ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡില്‍ കുട്ടിലോണ്‍ ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്രയില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡില്‍ കുട്ടിലോണ്‍ വിതരണോദ്ഘാടനം നടത്തി. ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡിലെ ഓഹരി ഉടമകളുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹന സഹായ പദ്ധതിയാണ് കുട്ടിലോണ്‍.

## Article Content

**പേരാമ്പ്ര **: പേരാമ്പ്രയില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡില്‍ കുട്ടിലോണ്‍ വിതരണോദ്ഘാടനം നടത്തി. ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡിലെ ഓഹരി ഉടമകളുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹന സഹായ പദ്ധതിയാണ് കുട്ടിലോണ്‍.

വിദ്യാലയങ്ങള്‍ തുറക്കുന്ന സമയത്ത് രക്ഷിതാക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് ലഘൂകരണം വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ധന്‍രത്ന ഇന്ത്യ നിധിയില്‍ നടന്ന ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ധന്‍രത്ന ഇന്ത്യ നിധി മാനേജിംഗ് ഡയറക്ടര്‍ ഇ.ടി. സത്യന്‍ അധ്യക്ഷത വഹിച്ചു. സിഎഒ ഗംഗാധരന്‍ കോവുമ്മല്‍, മാനേജര്‍ ഷിജു.കെ.ദാസ്, ഡയറക്ടര്‍ ടി.വി. മുരളി എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍മാരായ ഇ.ടി. രഘു, പി.ടി. ബീന, ദേവരാജ് കന്നാട്ടി, ധന്‍രത്ന ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ഓഹരി ഉടമകളായ വനിതകള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സംഘങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ സഹായം നല്‍കുന്ന പദ്ധതിയായ വനിത സുരക്ഷ നിധിക്ക് ഇവിടെ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47171/kuttilon-was-started-by-dhanratna-india-nidhi-limited-perambra)