---
title: "ചെമ്പനോട ഗവ: ആയുര്‍വ്വേദ ഡിസ്പന്‍സറില്‍ സൗജന്യ യോഗ പരിശീലനം "
english_title: "Chembanoda Govt: Free Yoga Training at Ayurveda Dispenser"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47180/chembanoda-govt-free-yoga-training-at-ayurveda-dispenser"
published_at: "2022-06-04T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b6dac717c3_yoga1.JPG"
keywords: []
---

# ചെമ്പനോട ഗവ: ആയുര്‍വ്വേദ ഡിസ്പന്‍സറില്‍ സൗജന്യ യോഗ പരിശീലനം 

> **Lead Summary:** **ചെമ്പനോട:** ചെമ്പനോട ഗവ: ആയുര്‍വ്വേദ ഡിസ്പന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്ററായി ഉയര്‍ത്തിയതിന്റെ ഭാഗമായി നടത്തുന്ന യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു.

## Article Content

**ചെമ്പനോട:** ചെമ്പനോട ഗവ: ആയുര്‍വ്വേദ ഡിസ്പന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്ററായി ഉയര്‍ത്തിയതിന്റെ ഭാഗമായി നടത്തുന്ന യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ അനു സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹികവും, ശാരീരികവും, മാനസികവുമായ ആരോഗ്യമാണ് ഉദ്ദേശിക്കുന്നത്.

ജീവിത ശൈലി രോഗ നിയന്ത്രണം, ഗര്‍ഭിണികളുടെ പരിചരണം, ശാസ്ത്രീയമായ രീതിയില്‍ പ്രസവാനന്തര ശുശ്രൂഷ, വയോജന പരിപാലനം, കൗമാരക്കാര്‍ക്കിടയിലെ മദ്യം - മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കല്‍ എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

ജയേഷ് കുമാര്‍, ടി.കെ. കുഞ്ഞിമാത തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീന പുരുഷു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47180/chembanoda-govt-free-yoga-training-at-ayurveda-dispenser)