---
title: "എസ്.എം.എഫ് നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പശാല "
english_title: "SMF-led Career Guidance Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47224/smf-led-career-guidance-workshop"
published_at: "2022-06-05T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c1d15652ce_vvvv - Copy (3) - Copy.JPG"
keywords: []
---

# എസ്.എം.എഫ് നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പശാല 

> **Lead Summary:** ** പേരാമ്പ്ര: **സുന്നി മഹല്ല് ഫെഡറേഷന്‍ കൂത്താളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഉപരിപഠന മാര്‍ഗനിര്‍ദേശ ക്ലാസ് നടത്തി.

## Article Content

** പേരാമ്പ്ര: **സുന്നി മഹല്ല് ഫെഡറേഷന്‍ കൂത്താളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഉപരിപഠന മാര്‍ഗനിര്‍ദേശ ക്ലാസ് നടത്തി.

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറും പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ മാനേജരുമായ പി.രാജീവ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.

എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ അധ്യക്ഷനായി. ഗഫൂര്‍ നിസാമി, മുഹമ്മദലി റഹ്മാനി, എന്‍.കെ.അബ്ദുസ്സലാം, എം.കെ. മൊയ്തീന്‍ ഹാജി, കെ.പി.അബ്ദുല്‍ ഹമീദ്, തണ്ടോറ സൂപ്പി ഹാജി, എം.പി. കുഞ്ഞമ്മദ് കുട്ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47224/smf-led-career-guidance-workshop)