---
title: "പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ച് പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം "
english_title: "Perambra West Women's Co-operative Society organizes Environment Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47271/perambra-west-womens-co-operative-society-organizes-environment-day-celebrations"
published_at: "2022-06-05T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c5c51a7131_vvvv - Copy (3) - Copy.JPG"
keywords: []
---

# പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ച് പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം 

> **Lead Summary:** **പേരാമ്പ്ര:** സഹകരണ വകുപ്പ് 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം പരിസ്ഥിതി ദിനത്തില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷം ചെറുവണ്ണൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി മോനിഷ ഉല്‍ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** സഹകരണ വകുപ്പ് 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം പരിസ്ഥിതി ദിനത്തില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷം ചെറുവണ്ണൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി മോനിഷ ഉല്‍ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് എം.പി ഇന്ദിര അധ്യക്ഷയായി. സംസ്ഥാന സഹകരണ വകുപ്പ് അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം ഫാല വൃക്ഷതൈകള്‍ നട്ട് വളര്‍ത്തുന്നതിനു ലക്ഷ്യം വയ്ക്കുന്ന പദ്ധതിയാണ് 'ഹരിതം സഹകരണം'.

ആവള കുട്ടോത്ത് പൊതുജന വായനശാല പരിസരത്ത് നടന്ന പരിപാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍, വായനശാല പ്രസിഡന്റ് ടി.പി ശശി, ആര്‍.എം മഹേഷ്‌കുമാര്‍, പി.വി മനോജ്കുമാര്‍, രമാദേവി പി, എ.എം റീജ, പി.കെ ഹാജറ, സി.എം ശ്രീകല, എന്‍.കെ സബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47271/perambra-west-womens-co-operative-society-organizes-environment-day-celebrations)