---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ടു "
english_title: "The tree was planted at AUP School, Valyakode on Environment Day perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47282/the-tree-was-planted-at-aup-school-valyakode-on-environment-day-perambra"
published_at: "2022-06-05T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c71cdaf2bc_vaup.JPG"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ടു 

> **Lead Summary:** **പേരാമ്പ്ര:** പരിസ്ഥിതി ദിനത്തില്‍ വാല്യക്കോട് എയുപി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വീട്ടിലും പൊതു ഇടങ്ങളിലും വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പരിസ്ഥിതി ദിനത്തില്‍ വാല്യക്കോട് എയുപി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വീട്ടിലും പൊതു ഇടങ്ങളിലും വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു.

സ്‌കൂള്‍ തല ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ വെച്ചു കൊണ്ട് പ്രധാനധ്യാപിക എ.കെ. സുബൈദ നിര്‍വ്വഹിച്ചു.

തുടര്‍ന്ന് പരിസ്ഥിതി ദിനഗാനാലാപന മത്സരം, ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം തുടങ്ങിയവയും നടക്കും. ഷീജ പുതുക്കുടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അന്‍സാര്‍, സി.ടി. അബിത, സാഹിന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹരിയാലിഹരിതസേന കോ-ഓഡിനേറ്റര്‍ കെ.കെ. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47282/the-tree-was-planted-at-aup-school-valyakode-on-environment-day-perambra)