---
title: "റഹ്മ കാരുണ്യ ഭവന്‍ സമര്‍പ്പണം പാലേരി പാറക്കടവില്‍ "
english_title: "Dedication of Rahma Karunya Bhavan at Paleri Parakkadavu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47349/dedication-of-rahma-karunya-bhavan-at-paleri-parakkadavu"
published_at: "2022-06-05T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cd536a7f69_rehma 2.JPG"
keywords: []
---

# റഹ്മ കാരുണ്യ ഭവന്‍ സമര്‍പ്പണം പാലേരി പാറക്കടവില്‍ 

> **Lead Summary:** ** പാലേരി: **അഗതികള്‍ക്കും ആശ്രിതര്‍ക്കും കാരുണ്യത്തിന് തണല്‍ വിരിക്കാന്‍ വേണ്ടിയുള്ള ഒരു കൂട്ടായ്മയാണ് അല്‍ റഹ്മ.

## Article Content

** പാലേരി: **അഗതികള്‍ക്കും ആശ്രിതര്‍ക്കും കാരുണ്യത്തിന് തണല്‍ വിരിക്കാന്‍ വേണ്ടിയുള്ള ഒരു കൂട്ടായ്മയാണ് അല്‍ റഹ്മ.

പാലേരി പാറക്കടവില്‍ മൂന്നു വീടുകളുടെ പണി പൂര്‍ത്തീകരിച്ച് യഥാര്‍ത്ഥ അവകാശികള്‍ക്ക് സമര്‍പ്പിക്കുകയാണ്. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. എംഎല്‍എ കെ.പി. കുഞ്ഞമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ അഫ്‌സല്‍ ചിറ്റാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വീടിന്റെ താക്കോല്‍ദാനം മാണിക്കോത്ത് അബ്ദുസമദ്, ജമാൽ കുളക്കണ്ടത്തിൽ, വടക്കയിൽ നവാസ് എന്നിവരും കുടിവെള്ള സമര്‍പ്പണം മഹല്ല് പ്രസിഡണ്ട് എ.കെ. അഹമ്മദും നിര്‍വ്വഹിക്കും.

മുഖ്യഅതിഥി പാറക്കല്‍ അബ്ദുള്ളയും സ്‌നേഹ സാന്നിദ്ധ്യം അഡ്വക്കേറ്റ് കെ. പ്രവീണ്‍കുമാര്‍. ബ്ലോക്ക് പ്രസിഡണ്ട് എന്‍.പി. ബാബു, പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങരി, ബ്ലോക്ക് അംഗം വഹീദ പാറേമ്മല്‍, എം. കെ. ഫാത്തിമ, കെ.എം. അഭിജിത്ത്, അബ്ദുല്ല സല്‍മാന്‍, എന്‍.പി. ജാനു വാര്‍ഡ് അംഗങ്ങള്‍, പി.എസ്. പ്രവീണ്‍, പി.കെ. നവാസ് (തണല്‍), രവീന്ദ്രന്‍ പുതുക്കോട്ട്, എ.പി. അബ്ദുറഹ്മാന്‍, എം.കെ. ഖാസിം, മുസ്തഫ പാലേരി, മോഹനന്‍ ഇല്ലത്ത്, ബാലന്‍ കിഴക്കയില്‍, ട്രസ്റ്റ് ട്രഷറര്‍ എം.കെ. അബ്ദുറഹീം എന്നിവര്‍ ആശംസകളര്‍പ്പിക്കും. അല്‍ റഹ്മാ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.എം. അലി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഹരീന്ദ്രന്‍ വാഴയില്‍ നന്ദിയും അര്‍പ്പിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47349/dedication-of-rahma-karunya-bhavan-at-paleri-parakkadavu)