---
title: "അകലാപ്പുഴയുടെ സമീപത്തുള്ള തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താന്‍ അനുവദിക്കില്ല  എഐവൈഎഫ് "
english_title: "AIYF will not allow the filling up of wetlands near Akalapuzha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47355/aiyf-will-not-allow-the-filling-up-of-wetlands-near-akalapuzha"
published_at: "2022-06-05T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cd853dd946_akalappuzha1.JPG"
keywords: []
---

# അകലാപ്പുഴയുടെ സമീപത്തുള്ള തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താന്‍ അനുവദിക്കില്ല  എഐവൈഎഫ് 

> **Lead Summary:** **തുറയൂര്‍ :** അകലാപ്പുഴയുടെ സമീപത്തുള്ള തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താന്‍ അനുവദിക്കില്ല എഐവൈഎഫ്.

## Article Content

**തുറയൂര്‍ :** അകലാപ്പുഴയുടെ സമീപത്തുള്ള തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താന്‍ അനുവദിക്കില്ല എഐവൈഎഫ്.

അകലാപ്പുഴയോട് ചേര്‍ന്നുള്ള തണ്ണീര്‍ത്തടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് എ.ഐ.വൈ.എഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി. മത്സ്യസമ്പത്തിന്റെ പ്രജനന കേന്ദ്രമായ പുഴയോട് ചേര്‍ന്നുള്ള തണ്ണീര്‍ത്തടങ്ങള്‍ ടൂറിസം പദ്ധതികളുടെ മറവില്‍ വ്യാപകമായി മണ്ണിട്ട് നികത്തുകയാണ്.

ഇതിനെതിരെ കൊയിലാണ്ടി തഹസില്‍ദാര്‍ക്കും വടകര ആര്‍ഡിഒ യ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും നികത്തിയ തണ്ണീര്‍ത്തടങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

എഐവൈഎഫ് ജില്ലാ ജോ: സെക്രട്ടറി ധനേഷ് കാരയാട,് മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡന്റ് അഖില്‍ കേളോത്ത്, മണ്ഡലം ജോ: സെക്രട്ടറി പി.ടി. സനൂപ്, മണ്ഡലം കമ്മിറ്റി അംഗം വിപിന്‍ കൈതക്കല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47355/aiyf-will-not-allow-the-filling-up-of-wetlands-near-akalapuzha)