---
title: "മേപ്പയ്യൂര്‍ ടൗണിലെ ട്രാഫിക്ക് സംവിധാനം പരിഷ്‌കരിക്കണം, എസ്ടിയു"
english_title: "The traffic system in Maypayur town needs to be upgraded, STU said"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47424/the-traffic-system-in-maypayur-town-needs-to-be-upgraded-stu-said"
published_at: "2022-06-06T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d988295f48_trafic_meppayor.jpg1.JPG"
keywords: []
---

# മേപ്പയ്യൂര്‍ ടൗണിലെ ട്രാഫിക്ക് സംവിധാനം പരിഷ്‌കരിക്കണം, എസ്ടിയു

> **Lead Summary:** ** മേപ്പയ്യൂര്‍:** ദിവസേന വാഹനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ മേപ്പയ്യൂര്‍ ടൗണിലെ ട്രാഫിക്ക് സംവിധാനം പരിഷ്‌കരിക്കണമെന്ന് എസ്ടിയു ആവശ്യപ്പെട്ടു.

## Article Content

** മേപ്പയ്യൂര്‍:** ദിവസേന വാഹനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ മേപ്പയ്യൂര്‍ ടൗണിലെ ട്രാഫിക്ക് സംവിധാനം പരിഷ്‌കരിക്കണമെന്ന് എസ്ടിയു ആവശ്യപ്പെട്ടു.

കൂടാതെ ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റാന്റ് അനുവദിക്കണമെന്നും, മെയിന്‍ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി ഒരു ഭാഗത്ത് മാത്രം ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ നടപടി സ്വികരിക്കണമെന്നും എസ്ടിയു മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

എസ്ടിയു മെമ്പര്‍ഷിപ്പ് വിതരണവും, കണ്‍വെന്‍ഷനും എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. റഹിം നിര്‍വ്വഹിച്ചു. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം. അഷറഫ് മുഖ്യ പ്രഭാഷണം നടത്തി.

എസ്ടിയു മണ്ഡലം ട്രഷറര്‍ മുജീബ് കോമത്ത്, വൈ: പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂര്‍, വി.എം. അസ്സെനാര്‍, ഐ.ടി. അബ്ദുല്‍ സലാം, സി.എം. ഇസ്മായില്‍, സിറാജ് പൊയില്‍, എം.കെ. അബ്ദുല്‍ വഹാബ്, സി.കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ വി.എം. അസ്സെനാര്‍, കണ്‍വീനര്‍ കെ. മുഹമ്മദ്, ട്രഷറര്‍ സി.എം. ഇസ്മായില്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47424/the-traffic-system-in-maypayur-town-needs-to-be-upgraded-stu-said)