---
title: "ലോക പരിസ്ഥിതി ദിനാചരണത്തില്‍ പങ്കാളിയായി ആദി കിരണും "
english_title: "Adi Kiran also participates in the World Environment Day celebrations nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47445/adi-kiran-also-participates-in-the-world-environment-day-celebrations-nochad"
published_at: "2022-06-06T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629da7a3590be_adhikiran1.JPG"
keywords: []
---

# ലോക പരിസ്ഥിതി ദിനാചരണത്തില്‍ പങ്കാളിയായി ആദി കിരണും 

> **Lead Summary:** **നൊച്ചാട്:** ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനായി കഴിയുന്ന ആദി കിരണ്‍ ലോക പരിസ്ഥിതി ദിനാചരണത്തില്‍ പങ്കാളിയായി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് അംഗമായ ആദി കിരണ്‍ ചെങ്ങോട് മല സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

## Article Content

**നൊച്ചാട്:** ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനായി കഴിയുന്ന ആദി കിരണ്‍ ലോക പരിസ്ഥിതി ദിനാചരണത്തില്‍ പങ്കാളിയായി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് അംഗമായ ആദി കിരണ്‍ ചെങ്ങോട് മല സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

വേദനകള്‍ക്കിടയിലും ചിത്രരചനയിലും വായനയിലും സമയം ചെവഴിക്കുന്ന ആദി കിരണിന്റെ മനസ്സിനെ കീഴ്‌പ്പെടുത്താന്‍ മറ്റൊന്നിനും സാധിക്കുകയില്ല എന്ന് തെളിയിക്കുകയാണ് ഈ പ്രവര്‍ത്തനം.

പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടപ്പിലാക്കുന്ന ഗൃഹാങ്കണ തൈ നടലില്‍ ആദി കിരണും ഭാഗമായത്. തുടര്‍ ദിവസങ്ങളില്‍ സ്‌നേഹ മരം, ചിത്രരചനാ മത്സരം, ഫോട്ടോഗ്രാഫി, വീഡിയോ മത്സരങ്ങള്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്നുണ്ട്.

അനാമിക ചന്ദ്രന്‍, അഫ്ര ബിന്‍ത് അന്‍വര്‍, സന്‍മയ, പി.കെ. ശ്രീലയ, എസ്. പ്രദീപ്, മാളവിക, ഇഷാന്‍ റസാഖ്, അനുപം.എസ്.കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കോഡിനേറ്റര്‍ നസീര്‍ നൊച്ചാട് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47445/adi-kiran-also-participates-in-the-world-environment-day-celebrations-nochad)