---
title: "ജീവകാരുണ്യം യുഡിഎഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്ര: കെ. മുരളീധരന്‍ എം.പി. "
english_title: "Charity is the face of UDF politics: K. Muraleedharan MP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47455/charity-is-the-face-of-udf-politics-k-muraleedharan-mp"
published_at: "2022-06-06T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629daf1c67527_murali1.JPG"
keywords: []
---

# ജീവകാരുണ്യം യുഡിഎഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്ര: കെ. മുരളീധരന്‍ എം.പി. 

> **Lead Summary:** **മേപ്പയ്യൂര്‍ :** മതനിരപേക്ഷതയിലും മനുഷ്യ സ്‌നേഹത്തിലും ഊന്നിയ ജീവകാരുണ്യ പ്രവര്‍ത്തനം യുഡിഎഫ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയാണെന്ന് കെ. മുരളീധരന്‍ എം.പി.

## Article Content

**മേപ്പയ്യൂര്‍ :** മതനിരപേക്ഷതയിലും മനുഷ്യ സ്‌നേഹത്തിലും ഊന്നിയ ജീവകാരുണ്യ പ്രവര്‍ത്തനം യുഡിഎഫ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയാണെന്ന് കെ. മുരളീധരന്‍ എം.പി.

അരിക്കുളം കാരയാട് തറമ്മലങ്ങാടിയില്‍ വി.പി. സുബ്രഹ്മണ്യനും കുടുംബത്തിനും യുഡിഎഫ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ട് ബൂത്തുകളിലെ ദരിദ്ര കുടുംബങ്ങള്‍ക്കായി ഏഴ് വീടുകള്‍ നിര്‍മ്മിച്ചു നല്‍ക്കുകയും അഞ്ചോളം വീടുകള്‍ നവീകരിക്കുകയും ചെയ്ത പ്രദേശത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ മഹത്തായ മാതൃകയാണ് സൃഷ്ടിച്ചത്.

സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു വിഭാഗം ദരിദ്രര്‍ക്ക് ഭരണകൂടം നീതി നിഷേധിക്കുമ്പോള്‍ ഇരകളുടെ കണ്ണീരൊപ്പുന്ന മാതൃകാപരമായ ഇടപെടലാണ് യുഡിഎഫിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ടി. മുത്തു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.

ഇ. അശോകന്‍, കെ.പി. വേണുഗോപാലന്‍, സി. രാമദാസ്, ഇ.കെ. അഹമ്മദ് മൗലവി, അമ്മദ് പൊയിലങ്ങല്‍, എന്‍. കെ. അഷറഫ്, കെ. അഷറഫ്, സി. മോഹന്‍ദാസ്, കെ.കെ. കോയക്കുട്ടി, കെ.വി. ബാലന്‍, പപ്പന്‍ പുതിയേടത്ത്, കെ.കെ. മനാഫ്, പി. ശുഹൈബ്, ടി. സിറാജ്, അനസ് കാരയാട്, സൗദ കുറ്റീക്കണ്ടി, അന്‍സിന കുഴിച്ചാലില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47455/charity-is-the-face-of-udf-politics-k-muraleedharan-mp)