---
title: "മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു "
english_title: "Maypayyoor Govt. Environment Day was celebrated at the Vocational Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47496/maypayyoor-govt-environment-day-was-celebrated-at-the-vocational-higher-secondary-school"
published_at: "2022-06-06T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629dce7a7cec5_ore_oru_maram.JPG"
keywords: []
---

# മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയൂര്‍ ഇല പരിസ്ഥിതി ക്ലബ്ബും, കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗവും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തിന്റെയും സമ്പൂര്‍ണ്ണ ക്യാമ്പസ് ഹരിതവത്കരണ പദ്ധതിയുടെയും ഉദ്ഘാടനം നടന്നു.

## Article Content

**മേപ്പയ്യൂര്‍:** ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയൂര്‍ ഇല പരിസ്ഥിതി ക്ലബ്ബും, കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗവും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തിന്റെയും സമ്പൂര്‍ണ്ണ ക്യാമ്പസ് ഹരിതവത്കരണ പദ്ധതിയുടെയും ഉദ്ഘാടനം നടന്നു.

മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.

എസ്എംസി ചെയര്‍മാന്‍ എം.എം. ബാബു, പിടിഎ അംഗം മുജീബ് കോമത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂള്‍ പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ ബാബു മലയില്‍ത്താഴ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രധാനധ്യാപകന്‍ കെ. നിഷിദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.സി. സുധീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47496/maypayyoor-govt-environment-day-was-celebrated-at-the-vocational-higher-secondary-school)