---
title: "പരിസ്ഥി ദിനാഘോഷത്തില്‍ പങ്കാളിയായി സഹൃദയ വെല്‍ഫെയര്‍ ക്ലബും"
english_title: "Sahradaya Welfare Club also participated in the Environment Day celebrations valoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47508/sahradaya-welfare-club-also-participated-in-the-environment-day-celebrations-valoor"
published_at: "2022-06-06T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629dd8fe44999_1_paristhithi_1.JPG"
keywords: []
---

# പരിസ്ഥി ദിനാഘോഷത്തില്‍ പങ്കാളിയായി സഹൃദയ വെല്‍ഫെയര്‍ ക്ലബും

> **Lead Summary:** ** വാളൂര്‍**: സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥി ദിനാഘോഷം നടത്തി. ക്ലബ് പ്രസിഡന്റ് ബിനീഷ് കുഴിമ്പാട്ടില്‍, സെക്രട്ടറി സനൂപ് ഇടത്തിലിനു വൃക്ഷതൈ കൈമാറി ഉദ്ഘാടനം ചെയ്തു.

## Article Content

** വാളൂര്‍**: സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥി ദിനാഘോഷം നടത്തി. ക്ലബ് പ്രസിഡന്റ് ബിനീഷ് കുഴിമ്പാട്ടില്‍, സെക്രട്ടറി സനൂപ് ഇടത്തിലിനു വൃക്ഷതൈ കൈമാറി ഉദ്ഘാടനം ചെയ്തു.

വരും തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണെന്ന് ക്ലബ് ഓര്‍മ്മപ്പെടുത്തി. വായനശാല പരിസരത്തെ വൃക്ഷതൈകള്‍ പരിപാലിക്കലും, പ്രകൃതി ശുചീകരണവും ഈ ദിനത്തില്‍ ക്ലബ് നടത്തി.

ക്ലബ് ഭാരവാഹികളായ രതീഷ് ഇടത്തില്‍, എം. ലിനീഷ് അംഗങ്ങളായ കെ.എം. ജ്യോതിഷ്, കെ.ആദര്‍ഷ്, കെ.എം. സന്തോഷന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47508/sahradaya-welfare-club-also-participated-in-the-environment-day-celebrations-valoor)