---
title: "പേരാമ്പ്രയില്‍ മതിലിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ മധ്യവയസ്‌ക്കനെ കണ്ടെത്തി "
english_title: "A middle-aged man was found trapped under the wall by a wall in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47547/a-middle-aged-man-was-found-trapped-under-the-wall-by-a-wall-in-perambra"
published_at: "2022-06-06T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e12aa611dc_vvvv_-_Copy_(3)_-_Copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ മതിലിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ മധ്യവയസ്‌ക്കനെ കണ്ടെത്തി 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്രയില്‍ മതിലിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ മധ്യവയസ്‌ക്കനെ കണ്ടെത്തി. മരുതോ റമ്മല്‍ പരപ്പില്‍ പാറക്കുമീത്തല്‍ നാരായണക്കുറുപ്പിനാണ് അപകടം സംഭവിച്ചത്. വൈകന്നേരം 6.30 ഓടെയാണ് അപകടം.

## Article Content

**പേരാമ്പ്ര **: പേരാമ്പ്രയില്‍ മതിലിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ മധ്യവയസ്‌ക്കനെ കണ്ടെത്തി. മരുതോ റമ്മല്‍ പരപ്പില്‍ പാറക്കുമീത്തല്‍ നാരായണക്കുറുപ്പിനാണ് അപകടം സംഭവിച്ചത്. വൈകന്നേരം 6.30 ഓടെയാണ് അപകടം.

വീടിനോട് ചേര്‍ന്ന് ചെങ്കല്‍ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. വീടിന് സമീപം നില്‍ക്കുമ്പോള്‍ അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ചെങ്കല്‍ മതില്‍ ഇയാളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാര്യം ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇയാളെ കണ്ടെത്തി.

ദേഹത്ത് പതിച്ച കല്ലുകളും മണ്ണും നീക്കം ചെയ്ത ശേഷമാണ് ഇയാളെ കണ്ടെത്തിയത്. അപകടം സംഭവിച്ച് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ഇയാളെ കണ്ടെത്തിയത്. ഈ സമയം മരണത്തോട് മുഖാമുഖം കാണുകയായിരുന്നു. വീടിന്റെ ചുമര്‍ പൊളിച്ച് മാറ്റിയുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

ബാക്കി മണ്ണും കല്ലും നീക്കം ചെയ്താല്‍ മാത്രമേ ഇയാളെ പുറത്തെടുക്കാന്‍ കഴിയുകയുള്ളൂ. വീടിനും മതിലിനിലും ഇടയില്‍ കുരുങ്ങിയ ഇയാളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വെളിച്ചക്കുറവും ഇടുങ്ങിയ സ്ഥലവും രക്ഷ പ്രവര്‍ത്തനം വൈകാന്‍ കാരണമാവുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47547/a-middle-aged-man-was-found-trapped-under-the-wall-by-a-wall-in-perambra)