---
title: "സുരക്ഷ ചക്ര : ഉത്സവ അന്തരീക്ഷത്തില്‍ സര്‍വ്വേക്ക് തുടക്കം "
english_title: "Security Cycle: Survey begins in a festive atmosphere"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47553/security-cycle-survey-begins-in-a-festive-atmosphere"
published_at: "2022-06-06T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e1bcf5c1b3_vvvv_-_Copy_(3)_-_Copy.JPG"
keywords: []
---

# സുരക്ഷ ചക്ര : ഉത്സവ അന്തരീക്ഷത്തില്‍ സര്‍വ്വേക്ക് തുടക്കം 

> **Lead Summary:** ** ചക്കിട്ടപാറ :** ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഒരുക്കാന്‍ ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന സുരക്ഷ ചക്ര പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വേ ആരംഭിച്ചു.

## Article Content

** ചക്കിട്ടപാറ :** ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഒരുക്കാന്‍ ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന സുരക്ഷ ചക്ര പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വേ ആരംഭിച്ചു.

ചക്കിട്ടപ്പാറ പഞ്ചായത്തിലെയും ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെയും 75 ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികളാണ് സര്‍വ്വേയില്‍ പങ്കെടുക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കയറിയാണ് സര്‍വേ നടത്തുന്നത്.

സര്‍വ്വേയുടെ ഉദ്ഘാടനം മുതുകാട് നരേന്ദ്ര ദേവ് കോളനിയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് അധ്യക്ഷനായി.

ക്രൈസ്റ്റ് ഡയറക്ടര്‍ ബിജു ടോംസ്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ നൗഷാദ്, ഓഡിറ്റര്‍ ഇ.എം സുരേഷ് കുമാര്‍, ഊര് മൂപ്പന്‍ ചന്തു, ബാങ്ക് സെക്രട്ടറി കെ.കെ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47553/security-cycle-survey-begins-in-a-festive-atmosphere)