Jun 7, 2022 12:18 PM

 പേരാമ്പ്ര : ഇന്നലെ പേരാമ്പ്രയില്‍ മതിലിടിഞ്ഞ് അപകടത്തില്‍ മരിച്ച നാരായണക്കുറുപ്പിന്റെ സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍.

പൊലീസ് നടപടികള്‍ക്ക് ശേഷം ഇപ്പോള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പുരോഗമിക്കുകയാണ്.

ഉച്ചക്ക് 1 മണിയോടെ വിട്ടുകിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മൃതദേഹം 2 മണിയോടെ പേരാമ്പ്ര പരപ്പില്‍ പാറക്കു മീത്തല്‍ വസതിയില്‍ എത്തിക്കും.

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അര്‍പ്പിച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. ഇന്നലെ വൈകന്നേരം 6.30 ഓടെയാണ് അപകടം നടന്നത്.

വീടിനോട് ചേര്‍ന്ന ചെങ്കല്‍ മതില്‍ ഇടിഞ്ഞ് ഇയാളുടെ ദേഹത്ത് വീഴുകയായിരുന്നു.

'വീടിന് സമീപം നില്‍ക്കുമ്പോള്‍ അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ചെങ്കല്‍ മതില്‍ ഇയാളുടെ ദേഹത്തേക്ക് പതിക്കുകയും പൂര്‍ണ്ണമായും മണ്ണിനടിയിലാവുകയുമായിരുന്നു.

പേരാമ്പ്ര ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇയാളെ കണ്ടെത്തി. ദേഹത്ത് പതിച്ച കല്ലുകളും മണ്ണും നീക്കം ചെയ്തു.

അപകടം സംഭവിച്ച് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ഇയാളെ കണ്ടെത്തിയത്. ഈ സമയം ജീവനുണ്ടായിരുന്നു.

വീടിന്റെ ചുമര്‍ പൊളിച്ച് മാറ്റിയയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീടിനും മതിലിനിലും ഇടയില്‍ കുരുങ്ങിയ ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.

വെളിച്ചക്കുറവും ഇടുങ്ങിയ സ്ഥലവും രക്ഷാ പ്രവര്‍ത്തനം വൈകാന്‍ കാരണമായി.

പേരാമ്പ്ര ഇഎംഎസ് സഹരകണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലക്ഷ്മിയമ്മ. മക്കള്‍: അനിത, ലത. മരുമക്കള്‍: ജയരാജ് (പാലക്കാട്) പ്രേമന്‍ (മുതുവണ്ണാച്ച).

The funeral of Narayana Kurup, who died when the wall collapsed, will be held at his house premises this afternoon

Next TV

Top Stories










News Roundup