---
title: "പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കല്ലോട് തച്ചറത്ത്കണ്ടി ക്ഷേത്ര കാവില്‍ വൃക്ഷ തൈകള്‍ നട്ടു "
english_title: "As part of the environment day celebrations, tree saplings were planted at Kallot Thacharathkandi temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47680/as-part-of-the-environment-day-celebrations-tree-saplings-were-planted-at-kallot-thacharathkandi-temple"
published_at: "2022-06-07T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f1de8559cd_thacharathkandy1.JPG"
keywords: []
---

# പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കല്ലോട് തച്ചറത്ത്കണ്ടി ക്ഷേത്ര കാവില്‍ വൃക്ഷ തൈകള്‍ നട്ടു 

> **Lead Summary:** **പേരാമ്പ്ര: **ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓയിസ്‌ക പേരാമ്പ്ര ചാപ്റ്റര്‍, കല്ലോട് തച്ചറത്ത് കണ്ടി ക്ഷേത്ര കാവില്‍ വനവത്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓയിസ്‌ക പേരാമ്പ്ര ചാപ്റ്റര്‍, കല്ലോട് തച്ചറത്ത് കണ്ടി ക്ഷേത്ര കാവില്‍ വനവത്കരണ പരിപാടി സംഘടിപ്പിച്ചു.

ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ഓയിസ്‌ക പേരാമ്പ്ര ചാപ്റ്റര്‍ പ്രസിഡന്റ് ഏ.കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

വി.പി. ശശിധരന്‍, കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, പി.കെ. രാഘവന്‍, ആര്‍. ഇന്ദുമതി, ക്ഷേത്ര പരിപാലന കമ്മിറ്റി ട്രഷറര്‍ സബീഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

തച്ചറത്ത് കണ്ടി ക്ഷേത്ര പരിപാലന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുകുമാര്‍ ശ്രീകല സ്വാഗതം പറഞ്ഞ ചടങ്ങിന് ഒയിസ്‌ക്ക പേരാമ്പ്ര ചാപ്റ്റര്‍ സെക്രട്ടറി അനില്‍ ബോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47680/as-part-of-the-environment-day-celebrations-tree-saplings-were-planted-at-kallot-thacharathkandi-temple)