---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു "
english_title: "Changaroth Grama Panchayat Development Seminar was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47695/changaroth-grama-panchayat-development-seminar-was-organized"
published_at: "2022-06-07T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f2d88b3846_chngaroth_v_seminar.JPG"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു 

> **Lead Summary:** **ചങ്ങരോത്ത്: **പതിനാലാം പഞ്ചവല്‍സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി രൂപീകരണം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ചങ്ങരോത്ത്: **പതിനാലാം പഞ്ചവല്‍സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി രൂപീകരണം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സിഇഒ കെ.ബി. മദനമോഹന്‍ മുഖ്യ പ്രഭാഷണം നടത്തി.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം. അരവിന്ദാക്ഷന്‍, ടി.കെ. ശൈലജ, പാളയാട്ട് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വിനോദന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ വിശദമായ ചര്‍ച്ച നടത്തുകയും പുതിയ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസി. സെക്രട്ടറി പി.കെ. സുജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47695/changaroth-grama-panchayat-development-seminar-was-organized)