---
title: "നൊച്ചാട് പഞ്ചായത്ത് പച്ചത്തുരുത്തില്‍ വൃക്ഷതൈകള്‍ നട്ട് വെള്ളിയൂര്‍ എയുപിസ്‌കൂള്‍ "
english_title: "Velliyoor AUP School planting tree saplings in Nochchad panchayat greenery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47752/velliyoor-aup-school-planting-tree-saplings-in-nochchad-panchayat-greenery"
published_at: "2022-06-07T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f7a08750d1_mithra11.JPG"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് പച്ചത്തുരുത്തില്‍ വൃക്ഷതൈകള്‍ നട്ട് വെള്ളിയൂര്‍ എയുപിസ്‌കൂള്‍ 

> **Lead Summary:** **നൊച്ചാട്: **ലോക പരിസ്ഥിതി ദിനത്തില്‍ നൊച്ചാട് പഞ്ചായത്തിന്റെ പച്ചത്തുരുത്തില്‍ വൃക്ഷ തൈകള്‍ നട്ട് വെള്ളിയൂര്‍ എയുപി സ്‌കൂള്‍ അവധി ദിനത്തിലും മാതൃകയായി.

## Article Content

**നൊച്ചാട്: **ലോക പരിസ്ഥിതി ദിനത്തില്‍ നൊച്ചാട് പഞ്ചായത്തിന്റെ പച്ചത്തുരുത്തില്‍ വൃക്ഷ തൈകള്‍ നട്ട് വെള്ളിയൂര്‍ എയുപി സ്‌കൂള്‍ അവധി ദിനത്തിലും മാതൃകയായി.

സ്‌കൂള്‍ മിത്ര പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുമേഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.

പിടിഎ പ്രസിഡണ്ട് വി.എം. അഷറഫ്, പ്രധാനധ്യാപിക എസ്.എസ്. അനിത, സ്റ്റാഫ് സെക്രട്ടറി ടി.കെ. നൗഷാദ,് എംപിടിഎ പ്രസിഡണ്ട് ലതിക രാജേഷ്, ക്ലബ്ബ് കണ്‍വീനര്‍ ജി.എസ്. സൗമ്യ, പി. നിഖില്‍, കെ. ഫൗസിയ, കെ. സജ്‌ന, കെ. അഥര്‍വ്വ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47752/velliyoor-aup-school-planting-tree-saplings-in-nochchad-panchayat-greenery)