---
title: "കേന്ദ്ര സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം: കര്‍ഷകരെ ആദരിച്ച് ബിജെപി പേരാമ്പ്ര മണ്ഡലം സമിതി "
english_title: "Central Government Third Anniversary: BJP Perambra Constituency Committee honors farmers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47754/central-government-third-anniversary-bjp-perambra-constituency-committee-honors-farmers"
published_at: "2022-06-07T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f7a6328041_youth_congress_attach.JPG"
keywords: []
---

# കേന്ദ്ര സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം: കര്‍ഷകരെ ആദരിച്ച് ബിജെപി പേരാമ്പ്ര മണ്ഡലം സമിതി 

> **Lead Summary:** **പേരാമ്പ്ര :** നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ബിജെപി രാജ്യവ്യാപകമായി നടത്തുന്ന കര്‍ഷക സമ്പര്‍ക്കത്തിന്റെ ഭാഗമായി ബിജെപി പേരാമ്പ്ര മണ്ഡലം സമിതി നേത്യത്വത്തില്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര :** നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ബിജെപി രാജ്യവ്യാപകമായി നടത്തുന്ന കര്‍ഷക സമ്പര്‍ക്കത്തിന്റെ ഭാഗമായി ബിജെപി പേരാമ്പ്ര മണ്ഡലം സമിതി നേത്യത്വത്തില്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ആദരിച്ചു.

ജില്ലയിലെ നിരവധി കര്‍ഷക അവാര്‍ഡ് ജേതാവും പ്രമുഖ കര്‍ഷകനുമായ ആവള മഠത്തില്‍ മുക്കിലെ കെ.ടി. പപ്പനെ ആദരിച്ച് ബിജെപി ജില്ല വൈസ്സ് പ്രസിഡണ്ട് കെ.പി വിജയലക്ഷ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മണ്ഡലം പ്രസിഡണ്ട് കെ.കെ രജിഷ് അദ്ധ്വക്ഷനായി. തറമല്‍ രാഗേഷ്, ടി.എം ഹരിദാസ്, കെ.ടി വിനോദ്, ബാബു പിലാറത്ത്, കെ.പി ബാബു, ശ്രീകേഷ് കുട്ടോത്ത്, ബാബു മരുതിയാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47754/central-government-third-anniversary-bjp-perambra-constituency-committee-honors-farmers)