---
title: " കരുണ-തണല്‍ പരിസ്ഥിതി സൗഹാര്‍ദ്ദ കൂട്ടായ്മ, മണ്ണും വിണ്ണും"
english_title: "Compassion-shade eco-friendly community, soil and sky"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47794/compassion-shade-eco-friendly-community-soil-and-sky"
published_at: "2022-06-08T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a02ac40ce50_sp_vadakkumbad.1.JPG"
keywords: []
---

#  കരുണ-തണല്‍ പരിസ്ഥിതി സൗഹാര്‍ദ്ദ കൂട്ടായ്മ, മണ്ണും വിണ്ണും

> **Lead Summary:**  **പേരാമ്പ്ര **: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റും കരുണ - തണല്‍ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 'മണ്ണും വിണ്ണും' പരിസ്ഥിതി സൗഹൃദ കൂട്ടായ്മ പേരാമ്പ്ര പൊലീസ് സബ്. ഇന്‍സ്‌പെക്ടര്‍ എ. ഹബീബുള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ബാബു ആയഞ്ചെരി അദ്ധ്യക്ഷത വഹിച്ചു.

## Article Content

 **പേരാമ്പ്ര **: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റും കരുണ - തണല്‍ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 'മണ്ണും വിണ്ണും' പരിസ്ഥിതി സൗഹൃദ കൂട്ടായ്മ പേരാമ്പ്ര പൊലീസ് സബ്. ഇന്‍സ്‌പെക്ടര്‍ എ. ഹബീബുള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ബാബു ആയഞ്ചെരി അദ്ധ്യക്ഷത വഹിച്ചു.

കേഡറ്റുകളും വിദ്യാര്‍ത്ഥികളും വിവിധ ചെടികളുടെ വിത്തുകളും തൈകളും പരസ്പരം കൈമാറി. പ്രിന്‍സിപ്പാള്‍ അക്ഷയ തോമസ്, പ്രധാനാദ്ധ്യാപകന്‍ വി. അനില്‍, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.പി. മുരളി കൃഷ്ണദാസ്, സിവില്‍ പൊലീസ് ഓഫീസര്‍ ടി.കെ. റിയാസ്, ഷിജി ബാബു, രമ്യ ആര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കരുണ -തണല്‍ ക്യാമ്പസില്‍ വ്യത്യസ്ത വൃക്ഷ തൈകള്‍ നട്ട കേഡറ്റുകള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47794/compassion-shade-eco-friendly-community-soil-and-sky)