നടുവണ്ണൂര്‍: വയോജനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം.
തീവണ്ടി യാത്രക്കൂലി സൗജന്യം നിര്‍ത്തലാക്കിയതുള്‍പ്പെടെ വയോജനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും യാത്രാ സൗജന്യം പുന:സ്ഥാപിക്കണമെന്നും, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നടുവണ്ണൂര്‍ പഞ്ചായത്ത് വാര്‍ഷിക ജനറല്‍ബോഡി യോഗം ക്രേന്ദ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗം ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബാലന് കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഇ. രാഘവന് നായര്‍ അധ്യക്ഷത വഹിച്ചു .
മലോല്‍ പി. നാരായണന്‍നായര്‍ അനുശോചന പ്രമേയവും കാഞ്ഞിക്കാവ് ഭാസ്കരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇ. അച്ചുതന് നായര്‍, സി. അമ്മത്കുട്ടി, ഒ.എം. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഇ.അച്ചുതന്നായര്, സെക്രട്ടറി ഇബ്രാഹിം മണോളി, ട്രഷറര്‍ ഇ.രാഘവന് നായര്‍ എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങില്‍ ഫോര്‍ഡി ദാമോദരന്‍ നന്ദിയും പറഞ്ഞു.
The central government's neglect of the elderly must end