---
title: "അകലാപ്പുഴ ടൂറിസം വികസനം, പാരിസ്ഥിതിക കാഴ്ചപ്പാടുകളെ കാത്തു സംരക്ഷിച്ചുകൊണ്ടാവണം: എഐവൈഎഫ് "
english_title: "Akalapuzha Tourism Development and Ecological Perspectives: AIYF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47889/akalapuzha-tourism-development-and-ecological-perspectives-aiyf"
published_at: "2022-06-08T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a07f5b93fab_akalappuzha22.JPG"
keywords: []
---

# അകലാപ്പുഴ ടൂറിസം വികസനം, പാരിസ്ഥിതിക കാഴ്ചപ്പാടുകളെ കാത്തു സംരക്ഷിച്ചുകൊണ്ടാവണം: എഐവൈഎഫ് 

> **Lead Summary:** **കൊയിലാണ്ടി: **അകലാപ്പുഴ ടൂറിസം വികസനം പാരിസ്ഥിതിക കാഴ്ചപ്പാടുകളെ കാത്തു സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി പരിസ്ഥിതി ദിനത്തില്‍ അകലാപ്പുഴ ഗോവിന്ദന്‍ കെട്ടില്‍ എഐവൈഎഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: **അകലാപ്പുഴ ടൂറിസം വികസനം പാരിസ്ഥിതിക കാഴ്ചപ്പാടുകളെ കാത്തു സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി പരിസ്ഥിതി ദിനത്തില്‍ അകലാപ്പുഴ ഗോവിന്ദന്‍ കെട്ടില്‍ എഐവൈഎഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

എഐവൈഎഫ് ജില്ലാ ജോ. സെക്രട്ടറി ധനേഷ് കാരയാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുമേഷ് ഡി. ഭഗത് അധ്യക്ഷത വഹിച്ചു. അകലാപ്പുഴയുടെ തീരത്തുള്ള തണ്ണീര്‍ത്തടങ്ങള്‍ ടൂറിസം വികസനത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തുന്നതും കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എഐവൈഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച അകലാപ്പുഴയുടെ വികസനം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടാവണമെന്നും ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

ഡോ: പ്രശാന്ത് ബാവ, മണ്ഡലം സെക്രട്ടറി എ.ടി. വിനീഷ്, ജില്ലാ എക്‌സികുട്ടീവ് അംഗം ബി. ദര്‍ശിത്, എം.കെ. രൂപേഷ്, അജീഷ് പുക്കാട്, നിഖില്‍ പാറക്കാട്, ദൃശ്യ സുമേഷ്, അമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47889/akalapuzha-tourism-development-and-ecological-perspectives-aiyf)