---
title: "മരമുത്തശ്ശിയെ സന്ദര്‍ശിച്ച് വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ "
english_title: "Visiting Maramuthassi Vilayattoor Elampiladu LP School students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47921/visiting-maramuthassi-vilayattoor-elampiladu-lp-school-students"
published_at: "2022-06-08T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0a8e83a2e2_youth_congress_attach.JPG"
keywords: []
---

# മരമുത്തശ്ശിയെ സന്ദര്‍ശിച്ച് വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** ** മേപ്പയ്യൂര്‍: **വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി. സ്‌കൂള്‍ പരിസ്ഥിതി ദിനാചരണ സമാപന ചടങ്ങിനോടനുബന്ധിച്ച് മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും പ്രായമേറിയ മരം സന്ദര്‍ശിച്ചു. ഗ്രാമപ്പഞ്ചായത്തിലെ ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രകാരംഏകദേശം 400 ല്‍അധിക വര്‍ഷമാണ് ഇതിന്റെ പ്രായം കണക്കാക്കുന്നത്.

## Article Content

** മേപ്പയ്യൂര്‍: **വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി. സ്‌കൂള്‍ പരിസ്ഥിതി ദിനാചരണ സമാപന ചടങ്ങിനോടനുബന്ധിച്ച് മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും പ്രായമേറിയ മരം സന്ദര്‍ശിച്ചു. ഗ്രാമപ്പഞ്ചായത്തിലെ ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രകാരംഏകദേശം 400 ല്‍അധിക വര്‍ഷമാണ് ഇതിന്റെ പ്രായം കണക്കാക്കുന്നത്.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വെങ്ങിലേരി തറവാട്ടിലാണ് ഈ മരമുത്തശ്ശി സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നിരീക്ഷകനുമായ എന്‍ കെ സത്യന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ 7വര്‍ഷം മുന്‍പ് ആണ് ഇത്തരമൊരു പ്രവര്‍ത്തനം നടത്തിയത്.

ഭീമകാരനായ ഈ മുത്തശ്ശിയെ കാണുന്നത് കുട്ടികള്‍ക്ക് ഒരത്ഭുതമായി. ഒന്‍പതാം വാര്‍ഡ് മെമ്പര്‍ മിനി അശോകന്‍ അധ്യക്ഷം വഹിച്ച സമാപനച്ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സുനില്‍ ഉദ്ഘാടനം ചെയ്തു.

വി.കുഞ്ഞിരാമന്‍ കിടാവ് ആശംസകള്‍ അറിയിച്ച് സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.കെ. ദീജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.കെ ശ്രീലേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47921/visiting-maramuthassi-vilayattoor-elampiladu-lp-school-students)