കനത്ത മഴയില്‍ മണിമല ഒളൊടി താഴെ റോഡ് ഇടിഞ്ഞു തകര്‍ന്നു

കനത്ത മഴയില്‍ മണിമല ഒളൊടി താഴെ റോഡ് ഇടിഞ്ഞു തകര്‍ന്നു
Oct 12, 2021 04:51 PM | By Perambra Admin

 പേരാമ്പ്ര : കനത്ത മഴയില്‍ റോഡ് ഇടിഞ്ഞുതകര്‍ന്നു.

വേളം ഗ്രാമപഞ്ചായത്ത് 11 കുറിച്ചകം വാര്‍ഡിലെ മണിമല ഒളൊടി താഴെ റോഡിലെ കിഴക്കെ വളപ്പില്‍ ഭാഗം റോഡാണ് ഇടിഞ്ഞു തകര്‍ന്നത്.

ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ റോഡിന്റെ കരിങ്കല്‍ ഭിത്തി തൊട്ടടുത്ത വീടിന്റെ മുമ്പിലേക്ക് തകര്‍ന്നു വീഴുകയായിരിന്നു. റോഡിന്റെ ബാക്കി ഭാഗത്തെ കരിങ്കല്‍ ഭിത്തിയും ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.

ദിവസേന നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ് അടിയന്തിരമായി നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലവില്‍ 2021 2022 വാര്‍ഷിക പദ്ധതിയില്‍ മണിമല ഒളൊടി താഴെ റോഡ് നവീകരണത്തിന് 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം യശോദ അറിയിച്ചു.

തകര്‍ന്ന റോഡ് വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു, വാര്‍ഡ് അംഗം കെ.കെ. മനോജന്‍, യൂസഫ് പള്ളിയത്ത്, കെ.എം. രാജീവന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

manimala olodithazha road collapsed in heavy rain

Next TV

Related Stories
Top Stories