---
title: "നിധിന്‍ ചന്ദ്രന്റ ഓര്‍മ്മയില്‍ നാട്: രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു "
english_title: "Nadu in memory of Nidhin Chandran: Celebrated the second death anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47931/nadu-in-memory-of-nidhin-chandran-celebrated-the-second-death-anniversary"
published_at: "2022-06-08T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0b7e255409_youth_congress_attach.JPG"
keywords: []
---

# നിധിന്‍ ചന്ദ്രന്റ ഓര്‍മ്മയില്‍ നാട്: രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **നിധിന്‍ ചന്ദ്രന്റ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ദുബായ് ഇന്‍ കാസിന്റ ഭാരവാഹിയും, ജീവകാരുണ്യ പ്രവര്‍ത്തകനും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായിരുന്ന നിധിന്‍ ചന്ദ്രന്റ രണ്ടാം ചരമവാര്‍ഷികത്തിന്റ ഭാഗമായി രാവില 9 മണിക്ക് ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും വൈകുന്നേരം 5 മണിക്ക് അനുസ്മരണ സമ്മേളവും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **നിധിന്‍ ചന്ദ്രന്റ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ദുബായ് ഇന്‍ കാസിന്റ ഭാരവാഹിയും, ജീവകാരുണ്യ പ്രവര്‍ത്തകനും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായിരുന്ന നിധിന്‍ ചന്ദ്രന്റ രണ്ടാം ചരമവാര്‍ഷികത്തിന്റ ഭാഗമായി രാവില 9 മണിക്ക് ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും വൈകുന്നേരം 5 മണിക്ക് അനുസ്മരണ സമ്മേളവും സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, കോഴിക്കോട് ജില്ലാ പഞ്ചായത്തംഗവുമായ വി.പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. നിധിന്‍ ചന്ദ്രന്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ കിഴക്കയില്‍ രമീന്ദ്രന്‍ അദ്ധ്യക്ഷനായി. വി.ബി രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി.

ആര്‍.പി ഷോഭിഷ്, എന്‍.ടി ഷിജിത്ത്, എ ബാലകൃഷ്ണന്‍, വി.കെ നൗഫല്‍, ജസ്മിന മജീദ്, കിഷോര്‍ കാന്ത്, അഖില്‍ ഹരികൃഷ്ണന്‍, ഒ.പി കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ്, ബോക്ക് കോണ്‍ഗ്രസ്റ്റ് പ്രസിഡണ്ട് കെ.പി വേണുഗോപാല്‍, എന്‍.കെ സുരേന്ദ്രന്‍, കെ.പി അരവിന്ദാക്ഷന്‍, ജാഫര്‍ പട്ടയാട്ട്, അര്‍ജ്ജുന്‍ കട്ടയാട്ട്, ഫൈസല്‍ പാലിശ്ശേരി, ബിന നന്‍മന എന്നിവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47931/nadu-in-memory-of-nidhin-chandran-celebrated-the-second-death-anniversary)