---
title: "നിധിന്‍ ചന്ദ്രന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു "
english_title: "Celebrated the second death anniversary of Nidhin Chandran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47982/celebrated-the-second-death-anniversary-of-nidhin-chandran"
published_at: "2022-06-09T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a17bc6c3de6_anusmaranam2.JPG"
keywords: []
---

# നിധിന്‍ ചന്ദ്രന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു 

> **Lead Summary:** **മുയിപ്പോത്ത്: **നിധിന്‍ ചന്ദ്രന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ദുബായ് ഇന്‍ കാസിന്റെ ഭാരവാഹിയും, ജീവകാരുണ്യ പ്രവര്‍ത്തകനും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായിരുന്ന നിധിന്‍ ചന്ദ്രന്റ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി രാവില 9 മണിക്ക് ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും, വൈകുന്നേരം 5 മണിക്ക് അനുസ്മരണ സമ്മേളവും സംഘടിപ്പിച്ചു.

## Article Content

**മുയിപ്പോത്ത്: **നിധിന്‍ ചന്ദ്രന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ദുബായ് ഇന്‍ കാസിന്റെ ഭാരവാഹിയും, ജീവകാരുണ്യ പ്രവര്‍ത്തകനും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായിരുന്ന നിധിന്‍ ചന്ദ്രന്റ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി രാവില 9 മണിക്ക് ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും, വൈകുന്നേരം 5 മണിക്ക് അനുസ്മരണ സമ്മേളവും സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, കോഴിക്കോട് ജില്ലാ പഞ്ചായത്തംഗവുമായ വി.പി. ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. നിധിന്‍ ചന്ദ്രന്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ കിഴക്കയില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

വി.ബി. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ്റ്റ് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍, എന്‍.കെ, സുരേന്ദ്രന്‍, കെ.പി. അരവിന്ദാക്ഷന്‍, ജാഫര്‍ പട്ടയാട്ട്, അര്‍ജ്ജുന്‍ കട്ടയാട്ട്, ഫൈസല്‍ പാലിശ്ശേരി, ബീന നന്‍മനഎന്നിവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി.

ആര്‍.പി. ഷോഭിഷ്, എന്‍.ടി. ഷിജിത്ത്, എ. ബാലകൃഷ്ണന്‍, വി.കെ. നൗഫല്‍, ജസ്മിന മജീദ്, കിഷോര്‍ കാന്ത,് അഖില്‍ ഹരികൃഷ്ണന്‍, ഒ.പി. കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47982/celebrated-the-second-death-anniversary-of-nidhin-chandran)