---
title: "നാടിന് അഭിമാനമായി ചക്കിട്ടപ്പാറ സ്വദേശി കെ.ജി. അര്‍ച്ചന "
english_title: "KG, a native of Chakkitapara, is proud of the country. Archana"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47991/kg-a-native-of-chakkitapara-is-proud-of-the-country-archana"
published_at: "2022-06-09T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a18733c8f4a_archana_1.JPG"
keywords: []
---

# നാടിന് അഭിമാനമായി ചക്കിട്ടപ്പാറ സ്വദേശി കെ.ജി. അര്‍ച്ചന 

> **Lead Summary:** ** ചക്കിട്ടപ്പാറ**: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ബിഎസ്‌സി സുവോളജി മോഡല്‍ -2 അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് കെ.ജി. അര്‍ച്ചന.

## Article Content

** ചക്കിട്ടപ്പാറ**: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ബിഎസ്‌സി സുവോളജി മോഡല്‍ -2 അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് കെ.ജി. അര്‍ച്ചന.

കോട്ടയം ഗവ: കോളേജില്‍ നിന്നുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ (മുതുകാട്) ഗോപാലകൃഷ്ണന്റെയും അനിതയുടെയും മകളാണ്.

വൈക്കത്ത് നിന്നും വര്‍ഷങ്ങള്‍ക്ക് മുന്നേ ചെത്ത് തൊഴില്‍ ചെയ്യുന്നതിനായി നാട്ടിലേക്ക് കുടിയേറി പാര്‍ത്ത ഗോപാലകൃഷ്ണന്‍ കഠിനാധ്വാനത്തിലൂടെയാണ് ഉയര്‍ന്നു വന്നത്. മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തിലടക്കം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ആണ് ഗോപാലകൃഷ്ണന്‍ നടത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47991/kg-a-native-of-chakkitapara-is-proud-of-the-country-archana)