---
title: "ഉണ്ണിക്കുന്ന് അംഗനവാടിയിലേക്ക് ഉണ്ണിക്കുന്ന് കോണ്‍ഗ്രസ്സ് കമ്മിറ്റി വക മിക്‌സി നല്‍കി "
english_title: "Unnikunnu Congress Committee donated Vaka Mixi to Unnikunnu Anganwadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48009/unnikunnu-congress-committee-donated-vaka-mixi-to-unnikunnu-anganwadi"
published_at: "2022-06-09T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a194edf3d9c_anganvady.JPG"
keywords: []
---

# ഉണ്ണിക്കുന്ന് അംഗനവാടിയിലേക്ക് ഉണ്ണിക്കുന്ന് കോണ്‍ഗ്രസ്സ് കമ്മിറ്റി വക മിക്‌സി നല്‍കി 

> **Lead Summary:** **പേരാമ്പ്ര:** ഉണ്ണിക്കുന്ന് അംഗനവാടിയിലേക്ക് ഉണ്ണിക്കുന്ന് കോണ്‍ഗ്രസ്സ് കമ്മിറ്റി വക മിക്‌സി നല്‍കി. കുട്ടികളുടെ പ്രഭാത ഭക്ഷണത്തിന്റെ ആവശ്യാര്‍ത്ഥം അംഗന്‍വാടിയിലേക്ക് ഒരു മിക്‌സിയുടെ ആവശ്യമുണ്ടെന്നറിഞ്ഞ കോണ്‍ഗ്രസ്സ് കമ്മിറ്റിയാണ് അംഗന്‍വാടിയിലേക്ക് മിക്‌സി നല്‍കിയത്.

## Article Content

**പേരാമ്പ്ര:** ഉണ്ണിക്കുന്ന് അംഗനവാടിയിലേക്ക് ഉണ്ണിക്കുന്ന് കോണ്‍ഗ്രസ്സ് കമ്മിറ്റി വക മിക്‌സി നല്‍കി. കുട്ടികളുടെ പ്രഭാത ഭക്ഷണത്തിന്റെ ആവശ്യാര്‍ത്ഥം അംഗന്‍വാടിയിലേക്ക് ഒരു മിക്‌സിയുടെ ആവശ്യമുണ്ടെന്നറിഞ്ഞ കോണ്‍ഗ്രസ്സ് കമ്മിറ്റിയാണ് അംഗന്‍വാടിയിലേക്ക് മിക്‌സി നല്‍കിയത്.

സൗത്ത് കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് വി.കെ. സല്‍മ അസീസ് മിക്‌സി കൈമാറിയത്. വാര്‍ഡ് അംഗം യു.സി. ഹനീഫ, അംഗന്‍വാടി ടീച്ചര്‍ എം.എം. ഗീത എന്നിവര്‍ ചേര്‍ന്ന് മിക്‌സി ഏറ്റുവാങ്ങി.

സജീവന്‍ കുഞ്ഞോത്ത്, വി.പി. സുരേഷ്, ബൈജു ആയടത്തില്‍, രാജീവന്‍ മല്ലിശ്ശേരിതാഴ, ഷൈജു കുഞ്ഞോത്ത്, വി.കെ. റഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48009/unnikunnu-congress-committee-donated-vaka-mixi-to-unnikunnu-anganwadi)