---
title: "സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ കാന്‍സര്‍ ചികിത്സാ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു "
english_title: "The cancer care unit of Star Care Hospital has started functioning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48063/the-cancer-care-unit-of-star-care-hospital-has-started-functioning"
published_at: "2022-06-09T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1c4bd0d481_MVR1.JPG"
keywords: []
---

# സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ കാന്‍സര്‍ ചികിത്സാ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു 

> **Lead Summary:** **കോഴിക്കോട്: **സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ കാന്‍സര്‍ ചികിത്സാ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലും സംയുക്തമായി സഹകരിച്ച് കാന്‍സര്‍ ചികിത്സാ വിഭാഗം ആരംഭിച്ചിരിക്കുന്നു. എംവിആര്‍ മെഡിക്കല്‍ ഡയറക്ടറും ചീഫ് ഓങ്കോളജിസ്റ്റുമായ ഡോ. നാരായണന്‍കുട്ടി വാരിയര്‍, സ്റ്റാര്‍കെയര്‍ ഫൗണ്ടര്‍ & ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സാദിഖ് കൊടക്കാട്ട് എന്നിവരുടെ ശ്രമഫലമായാണ് സ്റ്റാര്‍കെയര്‍ എംവിആര്‍ ഡേ കെയര്‍ ഓങ്കോളജി എന്ന ഈ ആശയം യാഥാര്‍ഥ്യമാക്കുന്നത്.

## Article Content

**കോഴിക്കോട്: **സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ കാന്‍സര്‍ ചികിത്സാ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലും സംയുക്തമായി സഹകരിച്ച് കാന്‍സര്‍ ചികിത്സാ വിഭാഗം ആരംഭിച്ചിരിക്കുന്നു. എംവിആര്‍ മെഡിക്കല്‍ ഡയറക്ടറും ചീഫ് ഓങ്കോളജിസ്റ്റുമായ ഡോ. നാരായണന്‍കുട്ടി വാരിയര്‍, സ്റ്റാര്‍കെയര്‍ ഫൗണ്ടര്‍ & ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സാദിഖ് കൊടക്കാട്ട് എന്നിവരുടെ ശ്രമഫലമായാണ് സ്റ്റാര്‍കെയര്‍ എംവിആര്‍ ഡേ കെയര്‍ ഓങ്കോളജി എന്ന ഈ ആശയം യാഥാര്‍ഥ്യമാക്കുന്നത്.

എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തൊണ്ടയാട് ഉള്ള സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ ആണ് കീമോതെറാപ്പി ഉള്‍പ്പടെയുള്ള കാന്‍സര്‍ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം കിടത്തിച്ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്കായി പ്രത്യേക ഡേ കെയര്‍ വാര്‍ഡുകളും സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ എംവിആറില്‍ നിന്നുള്ള ഓങ്കോളജിസ്റ്റുകള്‍ സ്റ്റാര്‍കെയറില്‍ വച്ച് രോഗികളെ പരിശോധിക്കുകയും ചെയ്യുന്നതാണ്.

കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സയ്ക്കായി അടുത്തടുത്ത ഇടവേളകളില്‍ താരതമ്യേനെ യാത്രാസൗകര്യം കുറഞ്ഞ ചൂലൂരില്‍ എത്തിച്ചേരുന്ന രോഗികളെ സംബന്ധിച്ചിടത്തോളം നഗരപരിധിയില്‍ ഒരു കാന്‍സര്‍ ചികിത്സാകേന്ദ്രം വരിക എന്നത് ഏറെ ആശ്വാസകരമാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ചും മൊഫ്യൂസല്‍ - കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ നിന്ന് മൂന്നും കി.മി മാത്രം സഞ്ചരിച്ചാല്‍ സ്റ്റാര്‍കെയറില്‍ എത്തിച്ചേരാമേന്നത് കൊണ്ടുതന്നെ കാന്‍സര്‍ ചികിത്സയ്ക്കായി ദൂരദേശങ്ങളില്‍ നിന്ന് കോഴിക്കോട്ടെത്തുന്നവര്‍ക്ക് ഇതൊരു നേട്ടമാണ്.

ഏറ്റവും മിതമായ നിരക്കില്‍ മികവുറ്റ സേവനം ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഡേ കെയര്‍ ഓങ്കോളജി ചികിത്സയും ഇപ്പോള്‍ കോഴിക്കോട് നഗരത്തിലെ സ്റ്റാര്‍ കെയറില്‍ നടത്താം. പ്രമുഖ ഓങ്കോളജിസ്റ്റുകളുടെ കണ്‍സള്‍ട്ടേഷന്‍, കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ ഓങ്കോ വിദഗ്ദ്യം നേടിയ നഴ്‌സിംഗ് ടീമിനെയും സ്റ്റാര്‍ കെയര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 0495 2489000- 8606945517 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനു സമീപം എന്‍എച്ച് ബൈപാസ് റോഡിലുള്ള ഒരു ന്യൂ ജനറേഷന്‍ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍. സ്റ്റാര്‍കെയര്‍ യുകെ (സ്റ്റാര്‍കെയര്‍ ഹെല്‍ത്ത് സിസ്റ്റംസ് ലിമിറ്റഡ്) ആണ് ഹോസ്പിറ്റല്‍ പ്രമോട്ട് ചെയ്യുന്നത്, യുകെയില്‍ സ്ഥാപിക്കുകയും പിന്നീട് ദുബായിലും പ്രവര്‍ത്തനം തുടങ്ങി. ഒമാനിലെ സുല്‍ത്താനേറ്റില്‍ സ്റ്റാര്‍കെയര്‍ യുകെ ഒന്നിലധികം ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും നടത്തുന്നു.

കോഴിക്കോട്ട് വേരുകളുള്ള ഒരു കൂട്ടം പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കമ്പനിയെ പ്രമോട്ട് ചെയ്യുന്നത്. മുന്‍നിര സാങ്കേതിക വിദ്യ ഉപയോഗിച്ച്, പ്രഗത്ഭരും വിശ്വസ്തരുമായ പ്രൊഫഷണലുകള്‍ പരിശീലിപ്പിക്കുന്ന, ആരോഗ്യ സംരക്ഷണത്തിലെ നല്ല മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതും സ്റ്റാര്‍ കെയറിന്റെ പ്രത്യേകതയാണ്.

സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ കെട്ടിടം, ജെസിഐഎ, എന്‍എബിഎച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ആര്‍ക്കിടെക്ചറല്‍ സ്റ്റുഡിയോ, കാലിക്കറ്റ്, സ്റ്റാര്‍കെയര്‍ യുകെ, സ്റ്റീവ് വാന്‍ ഏല്‍സ്റ്റ് ആര്‍ക്കിടെക്റ്റ്‌സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം ക്ലിനിക്കുകളും എഞ്ചിനീയര്‍മാരും ചേര്‍ന്നാണ്. എല്ലാറ്റിനുമുപരിയായി, നമ്മുടെ ലോകോത്തര മെഡിക്കല്‍ പ്രാക്ടീസുകളില്‍ സംവേദനക്ഷമതയും അനുകമ്പയും പകരാന്‍ സ്റ്റാര്‍ കെയര്‍ ശ്രമിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48063/the-cancer-care-unit-of-star-care-hospital-has-started-functioning)