---
title: "ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പരിശീലന പരിപാടിയുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് "
english_title: "Maypayyoor Grama Panchayat with Haritha Mithram Smart Garbage Monitoring System Training Program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48105/maypayyoor-grama-panchayat-with-haritha-mithram-smart-garbage-monitoring-system-training-program"
published_at: "2022-06-09T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a20484ea7ba_youth_congress_attach.JPG"
keywords: []
---

# ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പരിശീലന പരിപാടിയുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന, സിഡിഎസ് മെമ്പര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ക്കായി ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന, സിഡിഎസ് മെമ്പര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ക്കായി ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്തും ശുചിത്വ മിഷനും കെല്‍ട്രോണും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കെല്‍ട്രോണ്‍ പ്രൊജക്ട് കോഡിനേറ്റര്‍മാരായ അഭിനവ്, അഖില്‍, ഹരിത കേരള മിഷന്‍ ആര്‍പി രുദ്ര പ്രിയ എന്നിവര്‍ പരിശീനക്ലാസ്സ് എടുത്തു. ഈ മോണിറ്ററിംഗ് സിസ്റ്റം നിലവില്‍ വരുന്നതോടെ ഹരിത കര്‍മ്മസേന ഗ്രീന്‍ ടെക്‌നീഷ്യന്‍സ് എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തനങ്ങളും ഈ ആപ്പിലൂടെ ഏകോപിപ്പിക്കാന്‍ കഴിയുമെന്ന് ഇവര്‍ പറഞ്ഞു.

പഞ്ചായത്തിലെ മുഴുവന്‍ പൊതുജനങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളായി ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. കൂടാതെ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാനും സാധിക്കുമെന്നും ക്ലാസിനു നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. വി.ഇ.ഒ വിപിന്‍ദാസ് സ്വാഗതവും ഹരിത കര്‍മ്മസേന പ്രസിഡണ്ട് ശൈല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48105/maypayyoor-grama-panchayat-with-haritha-mithram-smart-garbage-monitoring-system-training-program)