---
title: "ചേര്‍മല കോളനി വികസനം എംപി ഫണ്ട് ലാപ്‌സാക്കാന്‍ നീക്കം: പ്രതിഷേധവുമായി ബിജെപി "
english_title: "BJP protests against loss of MP funds for Chermala Colony development,perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48110/bjp-protests-against-loss-of-mp-funds-for-chermala-colony-developmentperambra"
published_at: "2022-06-09T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a20c5da825f_youth_congress_attach.JPG"
keywords: []
---

# ചേര്‍മല കോളനി വികസനം എംപി ഫണ്ട് ലാപ്‌സാക്കാന്‍ നീക്കം: പ്രതിഷേധവുമായി ബിജെപി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ചേര്‍മല കോളനി വികസനത്തിന് രാജ്യസഭ എം.പി സുരേഷ് ഗോപി അനുവദിച്ച നാല്‍പ്പത് ലക്ഷം രൂപ ലാപ്‌സാക്കാനുളള ബ്ലോക്ക് പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും നിക്കത്തിനെതിരെ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ചേര്‍മല കോളനിയില്‍പ്രതിഷേധ നില്‍പ് സമരം നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ചേര്‍മല കോളനി വികസനത്തിന് രാജ്യസഭ എം.പി സുരേഷ് ഗോപി അനുവദിച്ച നാല്‍പ്പത് ലക്ഷം രൂപ ലാപ്‌സാക്കാനുളള ബ്ലോക്ക് പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും നിക്കത്തിനെതിരെ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ചേര്‍മല കോളനിയില്‍പ്രതിഷേധ നില്‍പ് സമരം നടത്തി.

കോളനി നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായ നടപ്പാത നിര്‍മ്മാണത്തിനാണ് എംപി നാല്‍പ്പത് ലക്ഷം രൂപ അനുവദിച്ചത്. ഫണ്ട് അനുവദിച്ചിട്ട് നാല് വര്‍ഷം പൂര്‍ത്തിയായിട്ടും നടപ്പാത നിര്‍മ്മാണം ആരംഭിക്കാന്‍ ഒരു ശ്രമവും സ്ഥലത്തെ ജനപ്രതിനിധികള്‍ നടത്തിയില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ.രജിഷ് കുറ്റപ്പെടുത്തി.

രാഷ്ട്രീയ അന്ധതയുടെ പേരിലാണ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കെ.കെ.രജീഷ് ആരോപിച്ചു. കോളനിവാസികളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ ബിജെപി പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെ.രാഘവന്‍ അദ്ധ്യക്ഷനായി.

കെ.എം സുധാകരന്‍, ബാബു പുതുപറമ്പില്‍, ടി.എം ഹരിദാസന്‍, പ്രസൂണ്‍ കല്ലോട്, കെ.പി ബാബു, കെ.പി.ടി വല്‍സലന്‍, സി.കെ ലില, ജൂബിന്‍ ബാലകൃഷ്ണന്‍, എം.ജി വേണു എന്നിവര്‍ സംസാരിച്ചു.

അഖില്‍ കൊല്ലിയില്‍, കെ.ടി. സുരേഷ്, കെ.രാജന്‍, ബാബു മരുതിയാട്ട്, ചന്ദ്രന്‍ ചക്കുളങ്ങര, പി.ബി സന്തോഷ് എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48110/bjp-protests-against-loss-of-mp-funds-for-chermala-colony-developmentperambra)