---
title: "മലയോര ഹര്‍ത്താല്‍ ജൂണ്‍ 13 ന് - എല്‍ഡിഎഫ് "
english_title: "Hill hartal on June 13 - LDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48163/hill-hartal-on-june-13-ldf"
published_at: "2022-06-10T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2d13a96df0_vanamegala.JPG"
keywords: []
---

# മലയോര ഹര്‍ത്താല്‍ ജൂണ്‍ 13 ന് - എല്‍ഡിഎഫ് 

> **Lead Summary:** **കോഴിക്കോട് : **സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയും, കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. 

## Article Content

**കോഴിക്കോട് : **സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയും, കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. 

ജൂണ്‍ 13 തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളായ നരിപ്പറ്റ, വാണിമേല്‍, കാവിലും പാറ, മരുതോങ്കര, ചക്കിട്ടപാറ, കൂരാചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളില്‍ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍, പഞ്ചായത്തുകളിലെ മലയോര മേഖലകളിലും ഹര്‍ത്താല്‍ നടത്തുന്നതാണെന്ന് ഇടത് പക്ഷ ജനാധിപത്യ മുന്നണി ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് അറിയിച്ചു.

ജില്ലയിലെ ജനവാസ മേഖലകളെ ഏറെ ഗുരുതരമായി ബാധിക്കുന്ന കര്‍ഷക ദ്രോഹ നിലപാടുകളെ ജനകീയ സമരത്തിലൂടെ ചെറുത്ത് തോല്‍പ്പിച്ച ഐക്യം ഹര്‍ത്താലിലും ഉണ്ടാവണമെന്ന് അദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പത്രം, പാല്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48163/hill-hartal-on-june-13-ldf)