---
title: "കോട്ടൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു "
english_title: "Kottur panchayat development seminar boycotted by UDF members"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48179/kottur-panchayat-development-seminar-boycotted-by-udf-members"
published_at: "2022-06-10T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2de50a3c11_kotoor11.JPG"
keywords: []
---

# കോട്ടൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു 

> **Lead Summary:** **കൂട്ടാലിട: **കോട്ടൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു.

## Article Content

**കൂട്ടാലിട: **കോട്ടൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു.

കറന്‍സിക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൂട്ടാലിടയില്‍ കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം നാലാം വാര്‍ഡ് എല്‍എഡിഎഫ് അംഗം കെ.പി. . ദാമോദരന്റെ നേതൃത്വത്തില്‍ പ്രകടനം തടഞ്ഞ് പ്രവര്‍ത്തകരെ മര്‍ദ്ധിച്ചത് അംഗങ്ങളുടെ ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് പതിനാലാം പഞ്ചവല്‍സര പദ്ധതിയില്‍ 2022 - 2023 വര്‍ഷത്തെ വികസന സെമിനാര്‍ യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു.

അംഗങ്ങളായ ഇ. അരവിന്ദാക്ഷന്‍, കെ.പി. മനോഹരന്‍, കൃഷ്ണന്‍ മണിലായി, ടി.പി. ഉഷ, ബുഷറ മുച്ചൂട്ടില്‍, ഷംന ടീച്ചര്‍, ഗീതാ കെ ഉണ്ണി, അതുല്ല്യാ കുറ്റിയുള്ളതില്‍ തുടങ്ങിയവര്‍ ബഹിഷ്‌ക്കരണ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48179/kottur-panchayat-development-seminar-boycotted-by-udf-members)