---
title: "ഹോളി ഫാമിലി യുപി സ്‌കൂളില്‍ ഡിവൈഎഫ്‌ഐ യുടെ സ്‌നേഹ സമ്മാനം"
english_title: "DYFI's Love Gift at Holy Family UP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48206/dyfis-love-gift-at-holy-family-up-school"
published_at: "2022-06-10T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2f492b4e1b_sneha_sammanam.jpg1.JPG"
keywords: []
---

# ഹോളി ഫാമിലി യുപി സ്‌കൂളില്‍ ഡിവൈഎഫ്‌ഐ യുടെ സ്‌നേഹ സമ്മാനം

> **Lead Summary:** ** പന്തിരിക്കര** : ഹോളി ഫാമിലി യുപി സ്‌കൂളില്‍ ഡിവൈഎഫ്‌ഐ യുടെ സ്‌നേഹ സമ്മാനം. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ പുതുതായി ഒന്നാം ക്ലാസിലേക്ക് കടന്ന് വന്ന കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനിരുന്ന സ്നേഹ സമ്മാനമാണ് വിതരണം ചെയ്തത്.

## Article Content

** പന്തിരിക്കര** : ഹോളി ഫാമിലി യുപി സ്‌കൂളില്‍ ഡിവൈഎഫ്‌ഐ യുടെ സ്‌നേഹ സമ്മാനം. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ പുതുതായി ഒന്നാം ക്ലാസിലേക്ക് കടന്ന് വന്ന കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനിരുന്ന സ്നേഹ സമ്മാനമാണ് വിതരണം ചെയ്തത്.

ഈ സ്‌നേഹ സമ്മാനം കുരുന്നുകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ എത്തി കുരുന്നുകള്‍ക്ക് സ്‌നേഹ പൊതികള്‍ വിതരണം ചെയ്തു.

പ്രധാനധ്യാപകന്റെ കാര്യക്ഷമമായ ഇടപെടലിന് ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ അധ്യാപകന് ഹൃദയാഭിവാദ്യങ്ങള്‍ നേരുകയാണ് എന്ന് അറിയിച്ചു.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി വി.കെ. അമര്‍ഷാഹി, പ്രസിഡന്റ് എം.എം. ജിജേഷ്, ട്രഷര്‍ ആദിത്യ സുകുമാരന്‍, മേഖല സെക്രട്ടറി എ.പി. ബിപിന്‍, പ്രസിഡന്റ് കെ.എസ്. സജിത്ത്, ട്രഷര്‍ കെ.എം. ഷിനോജ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48206/dyfis-love-gift-at-holy-family-up-school)