---
title: "എന്‍സിപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ടൗണില്‍ പതാക ഉയര്‍ത്തി"
english_title: "The flag was hoisted in Cheruvannur town as part of the NCP Foundation Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48237/the-flag-was-hoisted-in-cheruvannur-town-as-part-of-the-ncp-foundation-day-celebrations"
published_at: "2022-06-10T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a31ce823ae6_ncp11.JPG"
keywords: []
---

# എന്‍സിപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ടൗണില്‍ പതാക ഉയര്‍ത്തി

> **Lead Summary:** ** ചെറുവണ്ണൂര്‍:** എന്‍സിപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ടൗണില്‍ ജില്ലാ സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി.കെ. മൊയ്തു അദ്ധ്യക്ഷത വഹിച്ചു.

## Article Content

** ചെറുവണ്ണൂര്‍:** എന്‍സിപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ടൗണില്‍ ജില്ലാ സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി.കെ. മൊയ്തു അദ്ധ്യക്ഷത വഹിച്ചു.

പാര്‍ട്ടിയില്‍ ചേര്‍ന്ന കനോത്ത് അബ്ദുറഹിമാന്‍, പി.എം. വിജയന്‍ എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. എം. മൊയ്തി, എം.കെ. കുഞ്ഞബ്ദുള്ള, ആറോത്ത് ചന്ദ്രന്‍, സി.എം.സി. കുഞ്ഞമ്മത്, വിജയന്‍ കടവഞ്ചേരി, കുഴിച്ചാലില്‍ കുഞ്ഞബ്ദുള്ള, പി.കെ. അസീസ് എന്നിവര്‍ നേതൃത്വം നല്‍കി.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുന്നത്ത് അനിത, എം.കെ. കുഞ്ഞബ്ദുള്ള, വി.കെ. ഗോപാലന്‍, വേലു നിരയില്‍, മനോജ് രാമത്ത്, വി.കെ. അമാനത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48237/the-flag-was-hoisted-in-cheruvannur-town-as-part-of-the-ncp-foundation-day-celebrations)