---
title: "പട്ടികജാതി മോര്‍ച്ച മയൂഖയെ ആദരിച്ചു "
english_title: "Scheduled Caste Morcha honored Mayukha perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48253/scheduled-caste-morcha-honored-mayukha-perambra"
published_at: "2022-06-10T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a336f437ac7_1_mayuga.JPG"
keywords: []
---

# പട്ടികജാതി മോര്‍ച്ച മയൂഖയെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പട്ടികജാതി മോര്‍ച്ച മയൂഖയെ ആദരിച്ചു. എസ്പിസി കോഴിക്കോട് റൂറല്‍ ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും നല്ല കളിക്കാരിയായി തിരത്തെടുക്കപ്പെട്ട പേരാമ്പ്ര മുയിപ്പോത്ത് പഴന്തും കൂട്ടത്തില്‍ മയൂഖയെ പട്ടികജാതി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി നേത്യത്വത്തില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര:** പട്ടികജാതി മോര്‍ച്ച മയൂഖയെ ആദരിച്ചു. എസ്പിസി കോഴിക്കോട് റൂറല്‍ ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും നല്ല കളിക്കാരിയായി തിരത്തെടുക്കപ്പെട്ട പേരാമ്പ്ര മുയിപ്പോത്ത് പഴന്തും കൂട്ടത്തില്‍ മയൂഖയെ പട്ടികജാതി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി നേത്യത്വത്തില്‍ ആദരിച്ചു.

പഴന്തും കൂട്ടത്തില്‍ ബിനുവിന്റെയും ശ്രീജയുടെയും മകളായ മയൂഖ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. മണ്ഡലം കമ്മിറ്റി നല്‍കിയ ഉപഹാരം ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് മയൂഖയ്ക്ക് നല്‍കിയാണ് ആദരിച്ചത്.

ചടങ്ങില്‍ പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.പി.ടി. വത്സലന്‍, ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ ചക്കുളങ്ങര, കെ.പി. ബാബു, ടി.എം. ഹരിദാസ്, അഖില്‍ കൊല്ലിയില്‍, രാഹുല്‍ കണ്ടോത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48253/scheduled-caste-morcha-honored-mayukha-perambra)