---
title: "മലയോരം ജീവകാരുണ്യ മിഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു "
english_title: "Hillside Charity Mission distributed study materials"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48273/hillside-charity-mission-distributed-study-materials"
published_at: "2022-06-10T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a36d441a069_youth_congress_attach.JPG"
keywords: []
---

# മലയോരം ജീവകാരുണ്യ മിഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു 

> **Lead Summary:** **ചക്കിട്ടപാറ**: ചക്കിട്ടപാറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയോരം ജീവകാരുണ്യ മിഷന്‍ പഞ്ചായത്തിലെ വിദ്യാലങ്ങളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 5 വര്‍ഷം മുമ്പ് ചക്കിട്ടപാറയിലെയും, സമീപ പഞ്ചായത്തിലെയും പൊതു പ്രവര്‍ത്തകരും, പ്രവാസികളും, ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സുമനസ്സുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവകാരുണ്യ മിഷന്‍ എല്ലാ മേഖലയിലും ഇടപ്പെട്ടുകൊണ്ട് സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിച്ച് കൊണ്ട് പ്രവര്‍ത്തിക്കുകയാണ്.

## Article Content

**ചക്കിട്ടപാറ**: ചക്കിട്ടപാറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയോരം ജീവകാരുണ്യ മിഷന്‍ പഞ്ചായത്തിലെ വിദ്യാലങ്ങളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 5 വര്‍ഷം മുമ്പ് ചക്കിട്ടപാറയിലെയും, സമീപ പഞ്ചായത്തിലെയും പൊതു പ്രവര്‍ത്തകരും, പ്രവാസികളും, ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സുമനസ്സുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവകാരുണ്യ മിഷന്‍ എല്ലാ മേഖലയിലും ഇടപ്പെട്ടുകൊണ്ട് സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിച്ച് കൊണ്ട് പ്രവര്‍ത്തിക്കുകയാണ്.

കോവിഡ് കാലത്തും, പ്രതിസന്ധി ഘട്ടങ്ങളിലും എല്ലാ മേഖലയിലും സഹായമെത്തിക്കാന്‍ മിഷന് കഴിഞ്ഞിട്ടുണ്ട് .ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേത്യത്വം കൊടുക്കുന്നത് മിഷന്‍ സെക്രട്ടറി ഇ.എം ശ്രീജിത്തും, പ്രസിഡന്റ് റഷീദ് മുതുക്കാടും ആണ്.

പഠനോപകരണ വിതരണം ജിഎല്‍പിപിഎസ്സ് പിള്ള പെരുവണ്ണ സ്‌ക്കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലും, കുളത്തുവയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവും, ഫാത്തിമ യു.പി സ്‌ക്കൂള്‍ പെരുവണ്ണാമൂഴി ആരോഗ്യ / വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്തും, സെന്റ് ആന്റ്‌സ് എല്‍.പി സ്‌ക്കൂള്‍ 'ചക്കിട്ടപാറയില്‍ ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റല്‍ ഡോ: അശ്വന്തും വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

റഷീദ് മുതുക്കാട്, സന്തോഷ് കേദാരം, പി.പി രാജീവന്‍, ദിലീഷ് ചക്കിട്ടപാറ, മിഥുന്‍ കാപ്പില്‍, ജിമ്മി പുത്തുരാന്‍, അജീഷ് ചക്കിട്ടപാറ, പ്രബീഷ് പൈനാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48273/hillside-charity-mission-distributed-study-materials)