---
title: "ദുരിത യാത്രക്ക് അറുതിയായി: ചെമ്പ്ര റോഡ് ടാറിങ്ങ് പൂര്‍ത്തിയായി "
english_title: "Distress journey ends: Chembra road tarring completed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48420/distress-journey-ends-chembra-road-tarring-completed"
published_at: "2022-06-11T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4a5a94c12b_youth_congress_attach.JPG"
keywords: []
---

# ദുരിത യാത്രക്ക് അറുതിയായി: ചെമ്പ്ര റോഡ് ടാറിങ്ങ് പൂര്‍ത്തിയായി 

> **Lead Summary:** **പേരാമ്പ്ര**: ചെമ്പ്ര റോഡിലൂടെയുള്ള ദുരിത യാത്രയ്ക്ക് അറുതിയായി. റോഡ് നിര്‍മ്മാണത്തില്‍ ടാറിങ്ങ് പൂര്‍ത്തിയായതോടെ മാസങ്ങളായുള്ള ദുരിത യാത്രക്കാണ് അറുതിയായത്.

## Article Content

**പേരാമ്പ്ര**: ചെമ്പ്ര റോഡിലൂടെയുള്ള ദുരിത യാത്രയ്ക്ക് അറുതിയായി. റോഡ് നിര്‍മ്മാണത്തില്‍ ടാറിങ്ങ് പൂര്‍ത്തിയായതോടെ മാസങ്ങളായുള്ള ദുരിത യാത്രക്കാണ് അറുതിയായത്.

മാസങ്ങളായി റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നിനെതിരെയും പൊടിശല്യത്തിനെതിരെയും വമ്പിച്ച പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

ചെമ്പ്ര റോഡ് നവീകരണ പ്രവൃത്തിക്ക് മൂന്ന് വര്‍ഷം മുന്‍പ് നാലു കോടി രൂപക്ക് പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്‍കിയിരുന്നെങ്കിലും പണി യഥാസമയം പൂര്‍ത്തീകരിച്ചിരുന്നില്ല.

എട്ടു മാസങ്ങള്‍ കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാമെന്ന 2019 ലെ കരാര്‍ ഉറപ്പിച്ച ചെമ്പ്ര റോഡിന്റെ പ്രവൃത്തി രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീയാക്കിയിരുന്നില്ല.

പേരാമ്പ്ര മുതല്‍ പുറ്റംപൊയില്‍ വരെ 2.2 കിലോമീറ്റര്‍ ദൂരം 5.5 മീറ്റര്‍ വീതിയില്‍ പുനര്‍ നിര്‍മ്മിക്കാനുള്ള പ്രവൃത്തിയായിരുന്നു.

അഴുക്കുചാല്‍ നിര്‍മ്മാണവും, ചിലയിടങ്ങില്‍ റോഡ് ഉയര്‍ത്തലും, കുറക്കലും, കലുങ്ക് നിര്‍മ്മാണവുമെല്ലാം പ്രവൃത്തിയുടെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രണ്ട് വര്‍ഷം പിന്നിട്ടിട്ടും 30% പ്രവൃത്തി പോലും പൂര്‍ത്തീകരിച്ചിരുന്നില്ല.

തുടര്‍ന്ന് വിവിധ സംഘടനകളുടെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം നടന്നിരുന്നു. തുടര്‍ന്ന് നിലവിലെ കരാറുകാന്‍ പണി പാതി വഴിക്കു വച്ച് നിര്‍ത്തിയെങ്കിലും പുതിയ കരാറുകാരന്‍ പണി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പണി പൂത്തീകരിക്കാനായില്ല.

വീണ്ടും ശക്തമായ സമര പരിപാടികളുമായി ബഹുജനങ്ങള്‍ അണിനിരന്നതോടെ പുതിയ കരാറുകാരന്‍ പണി ഏറ്റെടുക്കുകയും ഒരാഴ്ച കൊണ്ട് റോഡ് ടാറിങ്ങ് പൂര്‍ത്തീകരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48420/distress-journey-ends-chembra-road-tarring-completed)