---
title: "ഗോപിനാഥ് മുതുകാട് നാളെ പേരാമ്പ്രയില്‍ "
english_title: "Gopinath Muthukadu in Perambra tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48426/gopinath-muthukadu-in-perambra-tomorrow"
published_at: "2022-06-11T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4ae0028705_youth_congress_attach.JPG"
keywords: []
---

# ഗോപിനാഥ് മുതുകാട് നാളെ പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര: **

## Article Content

**പേരാമ്പ്ര: **

പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ ട്രയിനറുമായ ഗോപിനാഥ് മുതുകാട് നാളെ പേരാമ്പ്രയിൽ.

മലബാറിലെ പ്രശസ്തമായ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററായ സയന്‍സെന്ററിന്റെ പേരാമ്പ്ര ബ്രാഞ്ചിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മുതുകാട് പേരാമ്പ്രയില്‍ എത്തുന്നത്.

സയന്‍സെന്ററിന്റെ ഉദ്ഘാടനം  ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിക്കും.

തുടര്‍ന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് റിസല്‍ കാത്തിരിക്കുന്നവര്‍ക്ക് ഏറെ ഗുണപ്രദമായ ക്ലാസ്സും സംവാദവും നടക്കും,

രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായിരിക്കും മുതുകാട് നയിക്കുന്ന ഈ പ്രത്യേക പരിപാടി.

'M cube' എന്ന് പേരിട്ട ഈ സെക്ഷന്‍ ഉള്‍പ്പെടുന്ന നാളത്തെ ഉദ്ഘാടന പരിപാടി പേരാമ്പ്ര ടൗണ്‍ഹാളില്‍ വെച്ച് രാവിലെ 9 മണിമുതല്‍ 1 മണിവരെ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48426/gopinath-muthukadu-in-perambra-tomorrow)