---
title: "സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി കല്ലോട് ഭാവന തിയേറ്റേഴ്സ് "
english_title: "Kallot Bhavana Theaters conducts free medical camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48428/kallot-bhavana-theaters-conducts-free-medical-camp"
published_at: "2022-06-11T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4b1f717301_youth_congress_attach.JPG"
keywords: []
---

# സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി കല്ലോട് ഭാവന തിയേറ്റേഴ്സ് 

> **Lead Summary:** **പേരാമ്പ്ര:** കല്ലോട് ഭാവന തിയേറ്റേഴ്സ് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. കല്ലോട് എ.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ.എന്‍.ശാരദ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കല്ലോട് ഭാവന തിയേറ്റേഴ്സ് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. കല്ലോട് എ.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ.എന്‍.ശാരദ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പ്രകാശന്‍ അധ്യക്ഷനായി. ക്യാമ്പില്‍ പങ്കെടുത്ത് വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കി വരുന്ന വിവിധ സൗജന്യ നിരക്കുകളെ സംബന്ധിച്ച് ഒപ്താല്‍മോളജി വിഭാഗത്തിലെ ഡോക്ടര്‍ വരുണ്‍ വിശദീകരിച്ചു.

പേരാമ്പ്ര പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, ഭാവന തിയേറ്റേഴ്സ് ജോയിന്റ് സെക്രട്ടറി ബേബി സുനില്‍ എന്നിവരും സംസാരിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനെക്കോളജി, ഡെന്റല്‍, ഒപ്താല്‍മോളജി തുടങ്ങിയ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.

ഇ.സി.ജി, മെഡിക്കല്‍ ലാബ്, ഫര്‍മസി തുടങ്ങിയ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ ഒരുക്കിയിരുന്നു. ഭാവന തിയേറ്റേഴ്സ് സെക്രെട്ടറി പി.കെ.ലിനീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48428/kallot-bhavana-theaters-conducts-free-medical-camp)