വര്‍ണ്ണക്കുടകളില്ലാത്ത ലോകത്തേക്ക് ഹാരിസ് യാത്രയായി

വര്‍ണ്ണക്കുടകളില്ലാത്ത ലോകത്തേക്ക് ഹാരിസ് യാത്രയായി
Oct 12, 2021 09:58 PM | By Perambra Editor

പേരാമ്പ്ര: തണലേകാന്‍ ഇനി ഹാരിസിന്റെ കുടകള്‍ ഉണ്ടാവില്ല. അപകടത്തെ തുടര്‍ന്ന് അരക്കു താഴെ തളര്‍ന്ന്, കിടന്ന കിടപ്പില്‍ കുട നിര്‍മ്മാണത്തിലേര്‍പ്പെട്ട് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയ ഹാരിസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

പേരാമ്പ്ര മരുതേരി ഉക്കാരന്‍ കണ്ടി ഹാരിസ് പല വര്‍ണ്ണങ്ങളിലും നിറങ്ങളിലും നിര്‍മ്മിച്ച കുടകള്‍ നിരവധി പേര്‍ക്കാണ് തണലേകിയിരുന്നത്. 23 വര്‍ഷമായി കിടന്ന കിടപ്പിലായിരുന്ന ഹാരിസിന്റ കുടനിര്‍മ്മാണം ട്രൂവിഷന്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകളിലടക്കം ഹാരിസിന്റെ കുട നിര്‍മ്മാണം വൈറലായതോയൊണ് കൂടുതല്‍ ഓര്‍ഡറുകള്‍ ഹാരിസിനെ തേടിയെത്തിയത്.


സംഘടനകളും സ്ഥാപനങ്ങളും ആവശ്യക്കാരായി ഹാരിസിനെ തേടിയെത്തി. ചെറുപ്രായത്തില്‍ തന്നെ കുടുംബ ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട ഹാരിസിന്റെ ജീവിതത്തിലേക്ക് അപകടത്തിന്റെ രൂപത്തില്‍ ദുര്‍വിധി എത്തുകയായിരുന്നു.

ചക്കിട്ടപാറ അങ്ങാടിയിലെ ചുമട്ടു തൊഴിലാളിയായിരുന്ന ഹാരിസ് ജോലിക്കു പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കു പിക്കപ്പ് വാന്‍ ഇടിയ്ക്കുകയായിരുന്നു. നട്ടെല്ലിനു പരിക്കേറ്റ് സ്‌പൈനല്‍കോഡിനു തകരാര്‍ സംഭവിച്ച ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു.

അരക്കു താഴെ തളര്‍ന്ന് നാലുചുവരുകള്‍ക്കിടയിലും കിടന്ന ഹാരിസിന്റെ ശരീരം തളര്‍ത്തിയെങ്കിലും മനസ്സ് തളര്‍ന്നിരുന്നില്ല. മരുന്നിനും മറ്റും ചികിത്സക്കുമായി കിടന്ന കിടപ്പില്‍ കുട നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. അല്പ സമയം പോലും നിവര്‍ന്നിരിക്കാന്‍ കഴിയാതിരുന്ന ഹാരിസ് കിടക്കയില്‍ കമഴ്ന്ന് കിടന്നും മലര്‍ന്നു കിടന്നുമാണ് കുട നിര്‍മ്മാണം ഏറ്റെടുത്തിരുന്നത്.

ഹാരിസും ഉമ്മയും സഹോദരിയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തന്റെ പരിമിതികള്‍ വകവെക്കാതെ കഠിനാധ്വാനം കൊണ്ട് ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിച്ച ഹാരിസ് നമുക്കെല്ലാം മാതൃകയായിരുന്നു. വര്‍ണ്ണക്കുടകളില്ലാത്ത ലോകത്തേക്ക് ഹാരിസ് യാത്രയായി

ukkarankandy Harris travels to a world without colored umbrellas

Next TV

Related Stories
ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

Apr 25, 2024 08:01 PM

ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച്...

Read More >>
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

Apr 25, 2024 09:36 AM

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ്...

Read More >>
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
Top Stories