---
title: "എം.എസ് ബാബുരാജ് പുരസ്‌കാര ജേതാവിന് ആദരവുമായി കൂത്താളി ഏരതോട്ട മലയോര കുടുബ കൂട്ടായ്മ "
english_title: "Koothali Erathotta Hill Family Group honors MS Baburaj Award winner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48480/koothali-erathotta-hill-family-group-honors-ms-baburaj-award-winner"
published_at: "2022-06-12T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a568a84626b_youth_congress_attach.JPG"
keywords: []
---

# എം.എസ് ബാബുരാജ് പുരസ്‌കാര ജേതാവിന് ആദരവുമായി കൂത്താളി ഏരതോട്ട മലയോര കുടുബ കൂട്ടായ്മ 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി ഏരതോട്ട മലയോര കുടുബ കൂട്ടായ്മ എം.എസ് ബാബുരാജ് പുരസ്‌കാരം നേടിയ പി. സുരേന്ദ്രനെ ആദരിച്ചു. പി. .സത്യന്‍ അദ്ധ്യക്ഷനായി. വിവിധ ആല്‍ബങ്ങള്‍ വിഭാഗത്തിലാണ് സുരേന്ദ്രനെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.

## Article Content

**പേരാമ്പ്ര:** കൂത്താളി ഏരതോട്ട മലയോര കുടുബ കൂട്ടായ്മ എം.എസ് ബാബുരാജ് പുരസ്‌കാരം നേടിയ പി. സുരേന്ദ്രനെ ആദരിച്ചു. പി. .സത്യന്‍ അദ്ധ്യക്ഷനായി. വിവിധ ആല്‍ബങ്ങള്‍ വിഭാഗത്തിലാണ് സുരേന്ദ്രനെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.

കൂത്താളി സ്വദേശിയായ സുരേന്ദ്രന്‍ പത്തില്‍പരം ആല്‍ബങ്ങള്‍ക്ക് ഗാന രചന നടത്തിയിട്ടുണ്ട്. പെയിന്റിംഗ് തൊഴിലാളിയും അറിയപ്പെടുന്ന ചിത്രകാരനും കൂടിയായ സുരേന്ദ്രന്‍ പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിലെ സജീവ പ്രവര്‍ത്തകനുമാണ്.

ബാലഭൂമി, ബാലമംഗളം, കുരുന്നുകള്‍ തുടങ്ങിയവയിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ കൂത്താളി ഗ്രാമ പഞ്ചായാത്ത് വൈസ് പ്രസിഡണ്ട് അനൂപ്കുമാര്‍ ഉപഹാരം നല്‍കി. വാര്‍ഡ് മെബര്‍ വി. ഗോപി, ഇ.ടി ഷൈജു, പി ചന്ദ്രന്‍, പി. സുരേന്ദ്രന്‍, ആര്‍ ജി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48480/koothali-erathotta-hill-family-group-honors-ms-baburaj-award-winner)